ഒരു സാധാരണ മനുഷ്യന്റെ വിചാരം.
കവിത : മംഗളാനന്ദൻ* “ഭാരതമെന്ന പേർ കേട്ടാലഭിമാന-പൂരിതമാകണമന്തരംഗം.കേരളമെന്നു കേട്ടാലോ തിളക്കണംചോര നമുക്കു ഞരമ്പുകളിൽ.”(1)ആരാദ്ധ്യനായ മഹാകവിയിങ്ങനെപാടിയതാണു നമുക്കു വേണ്ടി.‘കാവ്യം സുഗേയം’ തലമുറയങ്ങനെകാതോടു കാതു പകർന്നു പോന്നു.ഇന്നതു കേട്ടു പഠിച്ച ചെറു മകൾഎന്നോടു ചോദിക്കയാണീവിധം:-” ‘നിർഭയ’മാരുടെ മാനവും ജീവനുംനിർദ്ദയം വീണ്ടും കവർന്നിടുന്നു.പെണ്ണുടലിന്നും വെറും ചരക്കാകുമീമണ്ണിൽ…
