വിഷുക്കണി.
രചന : രാജേഷ് മനപ്പിള്ളിൽ. കണിക്കൊന്ന പൂക്കും കാലംമനസ്സുകൾ വിരിയും കാലംവിഷുപ്പക്ഷി നീട്ടിപ്പാടുംവിമോഹനം മേടപ്പുലരിഉറക്കത്തിലമ്മ വിളിച്ചുഎഴുന്നേൽക്ക, കണി കാണാനായ്മുകിൽ വർണ്ണനുണ്ണിക്കണ്ണൻമുഴുക്കാപ്പണിഞ്ഞേ നിൽപ്പൂകരം കൂപ്പി ഞാനെഴുന്നേറ്റുഹരേകൃഷ്ണ നാവിലുതിർന്നുവിലപ്പെട്ട കൈ നീട്ടങ്ങൾമുതിർന്നവർ സമ്മാനിച്ചുമനസ്സിലെ പാപക്കറകൾഅലിഞ്ഞലിഞ്ഞില്ലാതായ്നഭസ്സിലായ് സൂര്യനുദിച്ചുപുതു വർഷം പ്രോജ്വലിച്ചു.
