Category: അറിയിപ്പുകൾ

യാത്ര പറയുമ്പോൾ

കവിത : ടി.എം. നവാസ് വളാഞ്ചേരി* ചില വേർപാടുകൾ ദൈവ നിശ്ചയം എന്ന് പറഞ്ഞ് സമാധാനിക്കാൻ കഴിയാത്തതാകും. അറിയാതെ പറയാതെ ക്ഷണിക്കാതെ വേർപെടുത്താൻ എത്തുന്ന ദൈവ വിധികൾ . ഏറെ കൊതിച്ചു ഞാൻ യാത്ര ചൊല്ലാൻപുഞ്ചിരി പൂമഴ പൂമുഖമാൽഹൃത്തിൽ കിനിഞ്ഞിടും ചോര…

പിതൃഹൃദയം

രാജശേഖരൻ* ഇരുളകലാനൊരു കതിരവൻ വേണംഉരുകും മനസ്സുകൾക്കാശ്വാസമേകണം.ഹൃദയത്തിൽ പ്രേമചെമ്പനീർപ്പൂ വിരിയാൻകൗതുകമാർന്നൊരു കനവിൻ മുഖം വേണം. ആകാശമാറിലെ താരകളെ തഴുകിആകാരമോഹിനി പൗർണ്ണമി മയങ്ങുന്നു.നിശയൊരു നീല കാർവർണ്ണനെന്ന പോലെഅവളുടെ പുഞ്ചിരിപ്പൂക്കളണിയുന്നു. കളമുരളീസ്വരശൃംഗാരപ്പാൽധാരകരകവിഞ്ഞകാശഗംഗയൊഴുകുന്നു.പ്രേമോഷ്മളജാത നവഗ്രഹദീപ്തമാംപ്രോജ്വലമംബരകംബളമണിയിച്ചു. സുസ്ഥിരപ്രേമമെന്നോർത്തവൾ മറന്നെല്ലാംസുസ്മിതം തൂകി ല്യാസമാടിത്തിമിർക്കവെ,നിശയോ ദ്രുതപാദരഥമേറി മാഞ്ഞു!നിശാകാമുകിയോ നിർജ്ജീവകലയായി!! വിധിയെങ്ങുമൊരുപോലെ പ്രണയിക്കുവോർക്ക്,നിധിയാംമവിച്ഛിന്നപ്രണയമസാദ്ധ്യം!സ്വപ്നാനുരാഗവസന്തങ്ങൾ…

ചുവരെഴുത്ത്

സജി കണ്ണമംഗലം // ഇവിടെ വന്നും പോയ്മറഞ്ഞും ജീവജാലങ്ങൾചുവരെഴുത്തിൽപ്പോലുമില്ലാതുയിരൊടുങ്ങുന്നോർശവമടക്കിനു ഭൂമിയില്ലാതഴുകിനാറുന്നോർഅവശനെക്കൊന്നവനിയെല്ലാം സ്വന്തമാക്കുന്നോർസ്വന്തമാക്കിയതൊക്കെ വിട്ടൊരു പട്ടടയ്ക്കുള്ളിൽവെന്തുപോകണമെന്നതൊക്കെ മറന്നുപോകുന്നോർഅന്ത്യനാളിലുടഞ്ഞുപോകും ഹൃത്തിലാവോളംഅന്തമില്ലാപ്പകയുമേറ്റിത്തെയ്യമാടുന്നോർപാപമാർഗ്ഗം സ്വീകരിച്ചും വിത്തമാളുമ്പോൾപാപനാശകമന്ത്രതന്ത്രമതിൽ രമിക്കുമ്പോൾപാപമെല്ലാം പുണ്യമാക്കാനീശനെക്കാണാൻപാരിലെല്ലാം തേടിയോടിത്താഴെവീഴുന്നോർഊഴിയിൽ നിൻ വാഴ്വു തീരാൻ നാളടുക്കുമ്പോൾഏഴകൾ തൻ രോദനത്താലാഴിയുണ്ടാകുംപാഴിലാകും വിത്തമെല്ലാം കടലെടുക്കുമ്പോൾആഴി വീണ്ടും ഭൂതലത്തെ മൂടി ഗർജ്ജിക്കും

പണം എളുപ്പം നേടാൻ

ഹരിഹരൻ* ചിത്തത്തിലെനിക്കെന്നുംതോന്നീടും മറ്റുള്ളോർപോൽസുഖമായ് ജീവിക്കാനായ്അധികം പണം വേണം.ആയതിനായിപ്പലമാർഗ്ഗങ്ങളന്വേഷിക്കേകാണുന്നുണ്ടനവധിപരസ്യങ്ങൾ ആകർഷിക്കാൻ !കോടികൾ സമ്മാനമായ്നേടിക്കഴിഞ്ഞൂ പോലുംഎക്കൗണ്ടിലെത്താനായി-ട്ടോട്ടീപ്പി വേണം പോലും !വീട്ടിലിരുന്നാൽ മതിപണമേറെക്കൊണ്ടുത്തരാം,ലൊക്കേഷൻ തെറ്റാതിപ്പോൾനല്കിയാൽ മതിയത്രേ !അദ്ധ്വാനിക്കയേ വേണ്ടരണ്ടാളെച്ചേർത്താൽ മതിഅവരടച്ചോളും പണംധനികനനായ് മാറും നിങ്ങൾ !പഴയതാം സ്വർണ്ണം വീട്ടിൽഎത്രയുണ്ടെന്നും ചോദ്യംപുത്തൻ പുതുപുത്തൻആക്കി നാം മാറ്റിത്തരാം !നിധിയുണ്ട്…

ബിച്ചു മാഷേ..🙏

മംഗളൻ കുണ്ടറ✍️ എന്റെ ഉയിരോട് ചേർന്നു നീഎന്റെ കവിതയായ് മാറുമോ?എന്റെ പാട്ടുഞാൻ പാടവേ..എന്റെ ശബ്ദമായ് മാറുമോ?എന്റെ തൂലികത്തുമ്പിലുംഎന്റെ ചുണ്ടിലെ പാട്ടിലുംഎന്റെ സ്വരമായി നാവിലുംഎന്റെ ഗുരുവായ് മനസ്സിലും..എന്റെ കൈവശമില്ലൊന്നുംഎന്റെ ഗുരുവിന് നൽകുവാൻഎന്റെ ഹൃദയ സുമ മൊട്ടുംഎന്റെ കണ്ണീർ പ്രണാമവും…ആദരാഞ്ജലികൾ.ഗുരോ..🌹

ഞങ്ങൾ മൗനത്തിലാണ് .

കവിത: അശോകൻ.സി.ജി. മാധ്യമക്കണ്ണീർ നിലച്ചു…ചാനൽ ചർച്ചകൾ ഒഴിഞ്ഞു…ക്യാമറക്കണ്ണുകൾ പുത്തൻ വാർത്താക്കാഴ്ചകൾ തേടുന്നു .. ആത്മഹത്യയാഘോഷങ്ങളാർത്തിയിരമ്പിയ വേദികൾ …ചർച്ചകൾക്കും വിചാരണ കൾക്കുമിടയിലായിഫ്ലാഷായി മിന്നിമറയുന്ന കാഞ്ചനക്കടകളുടെ പരസ്യങ്ങൾ ..കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറംകെടുത്തുന്ന ന്യായാധിപക്കൂടുകൾ ..മരണം വില്പനച്ചരക്കാക്കുന്ന നവ മാധ്യമക്കാഴ്ചകൾ … വിവാഹമാമാങ്കങ്ങൾ പെൺവാണിഭങ്ങളാക്കിയ ഇടങ്ങളിൽ.,സ്വർണ്ണക്കവചങ്ങളാൽ…

മനസ്സ് തുറക്കുമ്പോൾ

(കവിത) : ടി.എം. നവാസ് വളാഞ്ചേരി* മനസ്സെന്ന അത്ഭുത പ്രഹേളികക്ക് മുന്നിൽ ഇന്നും പകച്ച് നിൽക്കുകയാണ് വൈദ്യ ശാസ്ത്ര ലോകം. മനസ്സമാധാനം കിട്ടക്കനിയായി മാറിയിരിക്കുയാണിന്ന്. അസ്വസ്ഥമാകുമീ മനസിന്റെ നൊമ്പരം എങ്ങിനെ കോറി വരച്ചിടും ഞാൻമനസ്സെന്ന മാന്ത്രിക ചെപ്പതിന്നുള്ളിലെ അതിശയമോരോന്നതോർത്ത് ഞാനെസ്നേഹം നിറക്കാത്ത…

അനുരാഗം*

സതി✍️ ചിതറിയോടുന്നഅക്ഷരക്കൂട്ടങ്ങൾനീർക്കുമിളകൾ കണക്കെപടയോട്ടത്തിനൊരുങ്ങവെസ്വയമെരിയുന്ന ചിരാതായ്തെളിഞ്ഞുകത്തുന്നപ്രണയവെട്ടത്തിൽ കണ്ണീർകാഴ്ച്ചകൾകൊണ്ടുമറച്ച്അനുരാഗം തേടുന്നനിഴൽക്കുന്നുകളിൽ വിരിച്ചാർത്തുപോൽചിറകൊടിഞ്ഞ്മിഴിനീരുമായലിഞ്ഞുമുറിവുണങ്ങാത്തമനസ്സിൽ നിന്നുംനിണമിറ്റുവീഴുന്നപ്രണയാത്മാവായ്അലയുന്നു..

പഴയകാല പുതിയ കൊയ്ത്തുപാട്ട്

രചന : എൻ അജിത് വട്ടപ്പാറ* താതിനം താരോ… താതിനം താരോ …തിന്തിനി തിന്തിനി തിന്താരോ…..താത്തി കൊയ്യാതെ മേളത്തിൽ കൊയ്യടി താളത്തിൽ കൊയ്യടി പെണ്ണാളേ ….വെള്ളം കയറാതെ കെട്ടുമുറുക്കിവട്ടം പിടിച്ചോടി പെണ്ണാളേ ….മാനം കറുത്തെടി കാർമേഘം പോന്നടിമഴയിപ്പം ചെയ്യുവാൻ കോളുണ്ടെടി ,സ്വപ്നങ്ങൾ…

കേരളപ്പിറവി

മാമലനാടേ മലയാളനാടേമനനം ചെയ്യാൻ കഥകൾ നിരവധി പണ്ട് പഴശ്ശിയിൽ പെറ്റൊരു വീരൻ അഭിമാനത്തിൻ പ്പെരുമയിൽ മുങ്ങി വെള്ളക്കാരെ കടലു കടത്താൻജീവത്യാഗം ചെയ്തോരു മഹിമയിൽ വീരൻമാരാം പോരാളികൾ പലരുംനാടിന് വേണ്ടി പോരാടി മുന്നേറി പലരും പലവിധ ഗാഥകൾ പാടിത്തന്നുപാടിയപാട്ടിൽ പല പലകിളികൾ ചിലച്ചു…