പ്രണയരാവ്.
ഷിബുഗോപാലൻ.* ഇരുളില്‍ കവര്‍ന്ന പൊരുളിന്റെവില എന്തെന്നറിയാതെഅരികില്‍ കിടന്നുറങ്ങുന്നിവന്റെഅധരം കൊതിക്കുന്നു വീണ്ടുംവിരിയുന്ന ചുംബനപൂക്കളില്‍നുരയുന്ന പ്രണയത്തിന്‍മധുരം നുകരുവാന്‍…..കനിയായി സൂക്ഷിച്ച നിധികവരുമ്പോള്‍ അരുതെന്നുചൊല്ലേണ്ട നാവിന്റെ തുമ്പില്‍മധുരമായി പകര്‍ന്നതുഅറിയാതെ നുണഞ്ഞപ്പോള്‍അറിഞ്ഞു പോയി കനവിലെഅനുഭൂതിയെന്തന്നു…..കരളില്‍ കത്തിയപ്രണയത്തിന്റെ ജ്വാലയില്‍തിളച്ച മെയ്യഴകില്‍കൊതിച്ച മനസ്സുകള്‍ഫണം വിടര്‍ത്തിയനാഗങ്ങളായി പിണഞ്ഞിഴഞ്ഞുപോയീ സ്നേഹച്ചിതല്‍പ്പുറ്റു തേടി.
