ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

കോന്നിയൂർ ദിനേശൻ*

പാറിപ്പറക്കുക പെൺമക്കളേ നിങ്ങൾ
നാടിൻ വിഹായസ്സിലെങ്ങും
പെൺമളുണ്മകളായി
കുടുംബത്തിൽ
വെണ്മ പരത്തുവാനായി
മാതാപിതാക്കളെ നോവിച്ചിടാതെ തൻ
ഭ്രാതാക്കളെ വെറുക്കാതെ,
വീടിനും നാടിനും
വെട്ടമേകും പൊൻ
വിളക്കായി ദീപ്തി പരത്തൂ.
നിങ്ങൾതൻ കൺകളിൽ
നോവിന്റെ നീർക്കണം
അഗ്നിയായ് കത്തിനിൽക്കാതെ,
സാന്ത്വനത്തിന്റെ മൊഴിയും വഴിയുമായ്
കാത്തിരിക്കുന്നിതാ ലോകം!.

By ivayana