മദീനയിൽ നിന്നുമൊരുപ്രണയ രാഗം നിറഞ്ഞൊഴുകുന്നു..
രചന : സഫൂ വയനാട്✍ ശൂന്യമായൊരീ ഹൃദയതന്ത്രികളിലേക്ക്മദീനയിൽ നിന്നുമൊരുപ്രണയ രാഗം നിറഞ്ഞൊഴുകുന്നു…പാപമേഘങ്ങൾ ഇരുണ്ടു കൂടീട്ടുംതിരു നൂറിൻ പ്രഭയാൽ ഉള്ളംനിറയുന്നു.മാസ്മരികതയുടെ താളംപൊഴിക്കുന്ന ബുർദതൻ മജിലിസുകളിൽകണ്ണിനേക്കാൾ നനയുന്നത്ഖൽബകമെന്നാരോ കാതരമായ്കാതിൽ മൊഴിയുന്നു.മതിഭ്രമം ബാധിച്ചു വിണ്ടിടങ്ങളിൽനീർച്ചാലുകൾ പോൽ ഇനി മദ്ഹ് പെയ്തിരുന്നുവെങ്കിൽ…മഹ് മൂദരോടുള്ള ഹുബ്ബിൻമധുരിമയിൽ മുങ്ങിയെൻ റൂഹ്…
