ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : പട്ടംശ്രീദേവി നായർ ✍

🙏പ്രീയപ്പെട്ട വർക്ക്‌ശ്രീകൃഷ്ണ ജയന്തിആശംസകൾ 🙏

കണ്ണിൽ പൂമഴ,
കാതിൽ തേൻ മഴ,
കണ്ണനുണ്ണീ നിന്റെ ദിവ്യരൂപം..
ഓടക്കുഴലിലെ
തേനൊലി കേട്ടെന്റെ
ദുഃഖങ്ങളെല്ലാം ഞാൻ മറന്നുപോയി….
നാദപ്രപഞ്ചം സൃഷ്ടിച്ച കണ്ണന്റെ
ഓടക്കുഴലിൽ എൻ മനം രാധയായി….
കായാമ്പൂ വർണ്ണന്റെ തോഴിയായി….
ഇന്ന് ആനന്ദ സായൂജ്യ നൃത്തമാടീ.
അക്ഷരം കൊണ്ടു ഞാൻ പൂമാല ചാർത്തിടാം
അഭിഷേകമായി മനം സമർപ്പിച്ചിടാം….
ജന്മങ്ങളെല്ലാം സഫലമാക്കൂ..
നിന്റെ പാദത്തി ലെന്നുമായ്
അഭയം നൽകൂ….
പതിനാല് ലോകങ്ങൾ നിറഞ്ഞ നാഥാ…
പാരിലെ ദുഃഖങ്ങൾ തുടച്ചു മാറ്റാൻ…..
എത്രയോ ജന്മമായ്
പുണ്യ പ്പെരുമഴ പെയ്തങ്ങ്നിൽക്കുന്നു അമ്പലത്തിൽ..
ദേവനായി… 🙏
ഉണ്ണിക്കണ്ണനായി.,🙏
പൊന്നുണ്ണിയായി.!🙏

പട്ടംശ്രീദേവി നായർ

By ivayana