പുലരി.
കവിത : ശ്രീരേഖ എസ്* മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽമാനസവാതിലിൽ മുട്ടിയപ്പോൾഅരുണാംശുവന്നു തലോടിയെൻ മിഴികളിൽപൊൻവെളിച്ചം പകർന്നുതന്നു.വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾമണവാട്ടിയെപ്പോലൊരുങ്ങിവന്നു.മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻവർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ്കരളിനു കുളിരേകാൻ തെളിമയുമായ്മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻമധുരസ്വപ്നങ്ങളായ് അരികിൽ നിൽപ്പൂ!
