ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പുലരി.

കവിത : ശ്രീരേഖ എസ്* മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽമാനസവാതിലിൽ മുട്ടിയപ്പോൾഅരുണാംശുവന്നു തലോടിയെൻ മിഴികളിൽപൊൻവെളിച്ചം പകർന്നുതന്നു.വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾമണവാട്ടിയെപ്പോലൊരുങ്ങിവന്നു.മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻവർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ്കരളിനു കുളിരേകാൻ തെളിമയുമായ്മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻമധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!

അയാളെ കണ്ടുമുട്ടിയത്‌.

Sudheesh Subrahmanian* കാട്ടുതീ പാതിതിന്ന;കാടിന്റെ ഒരുകോണിൽ,പുറത്തേക്കുള്ളവഴിമറന്നുപോയ ദിവസത്തിലാണു,അയാളെ കണ്ടുമുട്ടിയത്‌.അലസമായ മുടിയിഴകളെ,കാറ്റു ശല്യപ്പെടുത്തുന്നതുകൂസാതെ,ചെറിയ തീക്ഷ്ണമായകണ്ണുകളാൽ ഒന്നു നോക്കി,പരുപരുത്ത തഴമ്പുകളുള്ളഇടതുകൈ നീട്ടി.“എനിക്കൊരു സിഗരറ്റ്‌ തരൂ.”കണ്ടുമറന്ന ഏതോ മുഖമെന്ന്ഓർത്തെടുക്കുന്നതോടൊപ്പംതന്നെ,പാന്റ്സിന്റെ വലിയ കീശയിലേക്ക്‌കൈകളാഴ്ത്തി,വീര്യം കുറഞ്ഞ;പുകഒരു വഴിപാടിനെന്നപോലെമാത്രം നൽകുന്ന,സിഗരറ്റുപാക്കറ്റ്‌ഞാനെടുത്ത്‌ അയാൾക്ക്‌ നീട്ടി.ഒരു സിഗരറ്റ്‌ ചുണ്ടിൽ വച്ച്‌,മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ…

ഇഷ്ടം.

ഷൈല കുമാരി* ചില ഇഷ്ടങ്ങൾഅങ്ങിനെയാണ്നമ്മൾ പോലുമറിയാതെനമ്മുടെ പിന്നാലെഇങ്ങനെ നടക്കും.വാക്കുകളുടെ ഇന്ദ്രജാലമോമോഹിപ്പിക്കുന്ന സൌന്ദര്യമോഒന്നുമുണ്ടാവില്ല.പക്ഷേ. ഹൃദയത്തിൽസ്നേഹത്തിന്റെഒരു പൂക്കൂട നിറച്ചു വച്ച്കാത്തിരിക്കും.ഒരു വാക്കിൽ, ഒരു നോക്കിൽഎന്തിന് മൌനത്തിനു പോലുംഒരു സൌന്ദര്യമുണ്ടാവും.ഹൃദയത്തിലേക്കിറ്റു വീഴുന്നമഞ്ഞു തുള്ളിയുടെനനുത്ത സൌന്ദര്യം.

അതിജീവനം.

കവിത : രജീഷ്കൈവേലി* മനസ്സിലെ മാലിന്യംവലിച്ചെറിഞ്ഞു നാംഭൂമിയെ നോവിച്ചു.ആകാശവുംകാടും പുഴയുംകടൽപരപ്പുംകവർന്നു കാശാക്കി.ശ്വാസം നിലച്ചുച്ചെപ്രകൃതി കേണുകാണാതിരുന്നുനാംനോവും വിലാപവും.ഒടുവിൽ ക്ഷമയുടെകിണറാഴങ്ങളിൽ നിന്നവൻഅതിജീവനത്തിന്റെആയുധമണിഞ്ഞു…മഹാമാരിയായ്‌പെയ്ത മഴയിൽഒരുവേളവിറങ്ങലിച്ചിരുന്നുനാം.ദുരഹങ്കാരതൊരവെടിഞ്ഞു നാംഅതിജീവനത്തിന്റെകുടനിവർത്തിനനയാതെചേർത്തണച്ചുസഹജീവനുംഭൂമിയുമാകാശവുംപൂമ്പാറ്റയുംപുല്ലാങ്കുഴൽ നോവും.

വിൽക്കാനുള്ള പരസ്യമല്ല.

വാർത്ത : മനോഹരൻ കെ പി * FOR SALE ..ഇത് സ്ഥലമോ, വീടോ, വാഹനമോ. വിൽക്കാനുള്ള പരസ്യമല്ല മക്കളുടെ ചികിത്സയ്ക്കു വേണ്ടി ഗത്യന്തരമില്ലാതെ തന്റെ ശരീരാവയവങ്ങൾ വൃക്ക, കരൾ കണ്ണ് എന്തിനേറെ ഹൃദയവുമുൾപ്പെടെ വിൽക്കുവാൻ തയ്യാറായി ആവശ്യക്കാരെ കാത്തിരിക്കുകയാണ് എറ…

മഴവില്ല്.

രചന :- ബിനു. ആർ. വാർമഴവില്ലിൻചാരുതയോടെനീവന്നെൻമുന്നിൽ നിന്നപ്പോൾ,ചാരുമുഖീ കുസുമവദനേത്രേഞാനൊരു മന്ദാനിലനായ്പോകെന്നെനിക്കു തോന്നി… !മഴവില്ലാകും ചാരുമുഖീനിന്നിൽനിന്നൂർന്നുവീഴുംകളഭത്തിൻ നറുഗന്ധംഎന്നിൽ പരിരംഭണത്താൽനിറയേ ചുറ്റുംനിറയുന്നതാ –യെനിക്കു തോന്നി… !മാനത്തിൻ നീലിമയിൽസന്ധ്യാകാശത്തിൽവിരിഞ്ഞു നിൽക്കുമാമൊരുമാരിവില്ലുപോൽഅഴകോലും സുന്ദരീമണീ നീവിരുന്നുവന്നുവെന്നെനിക്കു തോന്നി.. !ഏകാന്തരാവിൽ വന്നെത്തുംകാർമുകിൽ ജാലങ്ങളാലെകാർമുകിൽത്തുമ്പിൽനിന്നിറ്റുവീഴാൻ വെമ്പിനിൽക്കുംപരിമളം നിറയും പനിനീർക്ക –ണങ്ങളാവാൻകാത്തുനില്പതതെന്നുതോന്നി… !സുന്ദരീ…

മൗനം പുതച്ചുറങ്ങുന്നവരോട്.

കവിത : ഷാലി ഷാ* നമ്മൾ വെയിൽക്കായുന്നഒരു വൈകുന്നേരമാണ്അവിടൊരു തെരുവിൽകാൽപ്പന്തുരുട്ടുന്നകുട്ടിക്കാലുകൾക്കിടയിലേക്ക്മിസൈലുകൾ പെയ്തത്നമ്മുടെയാകാശത്തപ്പോൾപക്ഷികൾ പാറുകയുംനക്ഷത്രങ്ങൾപൂവിടുകയുമായിരുന്നിരിക്കുംതുർക്കിയിലൊരുവെളുപ്പാൻ കാലത്ത്കുഞ്ഞു ഐലൻനനഞ്ഞ മണലിൽകമിഴ്ന്നു കിടക്കുമ്പോഴുംനമ്മുടെ കുഞ്ഞുങ്ങൾകളിപ്പാട്ടങ്ങൾ കെട്ടിപ്പിടിച്ചുംനാളെയെ കിനാക്കണ്ടുംസുഷുപ്തിയിലായിരുന്നിരിക്കുംഅവർ ജീവനും കൊണ്ട്പാലായനം ചെയ്യുമ്പോൾ നമ്മൾഅഭയാർഥികളിൽ ജാതി തിരിച്ച്തള്ളേണ്ടതും കൊള്ളേണ്ടതുംചർച്ച ചെയ്യുകയായിരുന്നുഅപ്പോഴും നമ്മുടെതെരുവുകളിൽതീയുണ്ടായിരുന്നുമാടിന്റെ പേരിൽചിന്തിയ ചോരയുംദളിതന്റെ പെണ്ണിന്റെനിലവിളികളുമുണ്ടായിരുന്നുഒറ്റപ്പെട്ട എതിർശബ്ദങ്ങൾജയിലുകളിലൊതുങ്ങു-ന്നുണ്ടായിരുന്നുപയ്യെ…

കാത്തിരിപ്പ്.

രചന : സതി സുധാകരൻ* അമ്പലമുറ്റത്തെ ആലിൻ ചുവട്ടിലെആൽത്തറയിൽഞാനിരുന്ന നേരംകൂട്ടുകാരോടൊത്തു കിന്നാരംചൊല്ലിനീഅന്നനട പോലെ വന്നു വല്ലോആദ്യമായ് നിന്നെ ഞാൻ,കണ്ട മാത്രയിൽഎൻ്റെ ഹൃദയത്തിൻ കുടിയിരുത്തിശ്രീകോവിൽ നടയിൽ നീതൊഴുതു നില്ക്കുമ്പോഴുംഏതോ ദേവതയെന്നു തോന്നി.മുട്ടോളം മുടിയുള്ള നിൻ്റെ കാർകൂന്തലിൽമുക്കുറ്റിപ്പൂവും നീ ചൂടിനിന്നു.എൻ്റെഹൃദയമാം മാനസപ്പൊയ്കയിൽപ്രേമത്തിൻ മുത്തുകൾ പാകി…

പ്രകൃതീ പ്രണയിനീ.

കവിത : അച്ചന്‍കോവില്‍ അജിത്‌* കണ്ടൂ കതിരോന്‍ കാവി പുതച്ചൊരുസന്ധ്യയിലംബരമാവൃതമാക്കിയവാര്‍മുകിലൊളിയുടെ ചാരുത ചന്തംചന്ദന ഗന്ധം ചാര്‍ത്തിച്ചാരേപൊന്നോണപ്പുതു പുടവയുടുത്തും ,നിടിലത്തൊടുകുറി,യുദയമുതിര്‍ക്കുംമുഖകമലത്തില്‍ വിരിഞ്ഞ നുണക്കുഴിവിതറിയ സുസ്മിത സിന്ദൂരാഭയിലൊരു മലര്‍മുല്ലവസന്ത ശരങ്ങള്‍തോരണമിട്ടു തിളങ്ങിയ കൂന്തല്‍തെന്നിയുലഞ്ഞൊരുകാറ്റിന്‍ ചിറകില്‍ ,നെഞ്ചില്‍ച്ചേര്‍ത്തു പിടിച്ച കരങ്ങളിലുയര്‍ന്നു താഴും മാറു മറച്ചൊരുപുസ്തക ശാലയടുക്കിയെടുത്താപ്രപഞ്ചവീടിന്‍…

ഒറ്റകിളി.

കവിത : ഉല്ലാസ് മോഹൻ* മഴയോടു പരിഭവംചൊല്ലിയും,കാറ്റിനോടു കളിപറഞ്ഞുംകൂടു തേടിയണഞ്ഞകുഞ്ഞാറ്റകിളി,ചറപറ മാരി തകർക്കുംസന്ധ്യയിൽ കണ്ണുംചിമ്മിപറന്നെത്തിയോരാഇണയില്ലാകിളി..!ആൽമരച്ചോട്ടിൽകുതിർന്നടർന്നുവീണതൻ അരുമയാംപഞ്ജരം കണ്ടു കുറുകി-കരഞ്ഞു പോയി,കുളിരിൽവിറച്ചവൻകൂട്ടരെവിളിച്ചുകൊണ്ടലറി-ചിറകടിചാർത്തു കൂവി..!ഒറ്റയാം നിന്നെയികൂട്ടത്തിൽവേണ്ടെന്നുഒറ്റകെട്ടായവർ ചൊന്നന്നേരം,ഒരുചില്ലയുമഭയംകൊടുത്തില്ലവനു,ഒരുകൂട്ടിലും ചേക്കേറ്റിയില്ല..!കൂടുതകർത്തോരാമഴയെ ശപിച്ചുകൊണ്ടാകിളി-കാടായകാടും മേടായമേടുംകാറികരഞ്ഞു പാറിയലഞ്ഞു..!ഒടുവിലാകുഞ്ഞൻ തൂവലൊട്ടി-തളർന്നൊരുഇത്തിരിമാംസമായിമണ്ണിൽ പതിച്ചുപോയി,ഇരമണം കിട്ടിവിശന്നോരിയിട്ടെത്തിയൊരു നരിക്കന്നവനൊരുചെറുഅത്താഴമായി..!നരി ചീന്തിയെറിഞ്ഞു മഴ-നീരിലൊഴുക്കിയ കുഞ്ഞി-തൂവലുകളപ്പോഴുംആൽമരകൊമ്പിലെ കൂടുതേടി,കൂടിന്റെ…