ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

അരുതേ കാട്ടാളാ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വേദന വേദാന്തമാക്കിയന്നാ മുനി,ചേതോഹരാർദ്രം കുറിച്ച കാവ്യംമേദിനിതന്നിലായേതേതു നേരവുംസാദരം വാഴ്ത്തിപ്പാടീടുകേവംആയപോൽ നാംചികഞ്ഞൊന്നു നോക്കീടുകി-ലായതിലില്ലാത്തതെന്തിരിപ്പൂ!ആയതിലുണ്ടു പ്രകൃതിതൻ ദീപ്തമാംമായാപ്രതിഭാസമെല്ലാമെല്ലാംഒന്നതറിയാൻ ശ്രമിച്ചീടുകേവരു-മുന്നത ചിന്തയിലാണ്ടുനിത്യംഒന്നതറിഞ്ഞാലറിയുവാനേതൊന്നുംമന്നിലൊട്ടുണ്ടാകയില്ലയത്രേസത്യവും ധർമ്മവും നീതിയുമുൾചേർത്തൊ-രുത്തമബിംബം നെയ്താദികവി,മന്നിൽ പിറക്കുംപിറക്കും മനുഷ്യനാ-യന്നെത്രവൈഭവത്തോടുരച്ചു!കാലങ്ങളൊത്തിരിപ്പിന്നിട്ടു,വീണ്ടുമാ-ചേലെഴുംകാവ്യ സന്ദേശമെന്നിൽഎത്ര കവിതകൾക്കാധാരമായ്മാറി,അത്രയൊന്നോർക്കുകി,ലെന്തൽഭുതം!അന്നൊരു പക്ഷിയമ്പേറ്റു വീണെങ്കിലെ-ന്തിന്നു പകരംമനുഷ്യരല്ലോ,ചത്തുവീഴുന്നഹോ,നൂറുനൂറായിരം,എത്ര ഭയാനകമക്കാഴ്ചകൾ!കണ്ണുമിഴിച്ചു നിന്നീടുവാനല്ലാതെ,മണ്ണിലതിനെച്ചെറുത്തീടുവാൻതെല്ലു മുതിർന്നീടുമെങ്കിലതിൻഫലം,ചൊല്ലുകിലക്ഷണം…

ചിന്താരശ്മി

രചന : എം പി ശ്രീകുമാർ✍ മനുഷ്യനല്ലയൊമതി കെട്ടുറങ്ങാംമനുഷ്യനല്ലയൊമടി പൂണ്ടിരിയ്ക്കാംമനുഷ്യനല്ലയൊമറന്നങ്ങു പോകാംമനുഷ്യനല്ലയൊമനം തുള്ളിക്കളിയ്ക്കാംമനുഷ്യനല്ലയൊമനം പൊട്ടിച്ചിരിയ്ക്കാംമനുഷ്യനല്ലയൊമനം നിറഞ്ഞാടാംമനുഷ്യനല്ലയൊമനസ്സൊന്നുപതറാംമനുഷ്യനല്ലയൊമനസ്സൊന്നു പിടയാംമനുഷ്യനല്ലയൊമനം പൊട്ടിത്തെറിയ്ക്കാംമനുഷ്യനല്ലയൊമനം പൊട്ടിക്കരയാംമനുഷ്യനല്ലയൊമനം വിണ്ണിലാകാംമനുഷ്യനല്ലയൊമനം മണ്ണിലാകാംമനുഷ്യനല്ലയൊചില തെറ്റുപറ്റാംമനുഷ്യനാണെങ്കിൽമനമുണരണംമതിഭ്രമം വിട്ടിട്ടെഴുന്നേൽക്ക വേണംഇടയ്ക്കൊക്കെ പിന്നിൽതിരിഞ്ഞു നോക്കണംപിഴവുകളുണ്ടേൽതിരഞ്ഞറിയണംകരുതൽ വേണമാകാര്യങ്ങളിൽ പിന്നെവളവുകൾ നേരെനിവർത്തിടവേണംചുളിവുകൾ നേരെവരുത്തിടവേണംകുറവുകൾ നേരെനികത്തിട വേണംപിഴവുകളെല്ലാംകഴുകണം ചേലിൽമനുഷ്യനാണെങ്കിൽതിരുത്തണം തിൻമമനുഷ്യനാണെങ്കിൽവരുത്തണം…

🫂വിരഹ സമാഗമങ്ങളിലൂടെ ഒരു വിഭാതസ്മൃതി🫂

രചന : കൃഷ്ണമോഹൻ കെ പി ✍ വേദന തിങ്ങും ഹൃദയത്തിൽ നിന്നിതാവേദിയിലെത്തുന്നൊരഗ്നിനാളംവേറിട്ട ഭാഷയിൽ വേർപാടിൻ വേദനവേഷപ്പകർച്ചയണിഞ്ഞിടുന്നൂകടലിൽക്കുളിക്കുവാൻ വെമ്പുന്ന വേളയിൽകതിരോൻ്റെ സ്വപ്നങ്ങൾ മേഘങ്ങളായ്കമിതാവു വേർപെട്ട യുവതിയെപ്പോലെയീപ്രമദയാം ഭൂമി വിതുമ്പിനില്ക്കേകനവുകളേകിയാസവിതാവു ചൊല്ലുന്നുകരയേണ്ട നാളെക്കുളിച്ചു വന്ന്കമനീയമായൊരു തിലകമായ് മാറിടാംകദനത്തിൻയാമങ്ങൾ മാറ്റി വയ്ക്കൂഅജ്ഞാത ദ്വീപിൽനി-ന്നാത്മഹർഷത്തിൻ്റെ,ആരവം മെല്ലേയുയർന്നിടുമ്പോൾഅദ്രിതന്നുത്തുംഗ…

പ്രമുഖ സാഹിത്യകാരൻ സോണി അമ്പൂക്കൻ ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി പ്രമുഖ സാഹിത്യകാരനും , IT പ്രൊഫഷണലുമായ സോണി അമ്പൂക്കൻ മത്സരിക്കുന്നു. ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറിയായ സോണി അമ്പൂക്കൻ ഫൊക്കാന മലയാളം അക്കാഡമിയുടെ ചെയർ കൂടിയാണ് .…

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ അൻപത്തിയൊന്നു വർഷമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന ആദ്യകാല മലയാളീ സംഘടനയായ “കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ” 2023-ലെ വാർഷിക ഫാമിലി ഡിന്നർ മീറ്റിംഗ് വർണ്ണാഭമായി നടത്തപ്പെട്ടു. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്റർ ഓഡിറ്റോറിയത്തിൽ നൂറുകണക്കിന്…

യുവനേതാവ് ലിൻഡോ ജോളി ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ് ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫ്ലോറിഡ : ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ ഫ്ലോറിഡ റീജണൽ വൈസ് പ്രസിഡന്റ് ആയിസ്പോർട്സ് താരവും യുവ വ്യവസായ സംരംഭകനുമായ ലിൻഡോ ജോളി മത്സരിക്കുന്നു. ഫ്ലോറിഡ കൺവെൻഷന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചു കരുത്തു കാണിച്ച ലിൻഡോ ഈ കൺവെൻഷന്റെആദ്യത്തെ പ്ലാറ്റിനം…

മികച്ച ട്രാക്ക് നേട്ടങ്ങളുമായി ജോൺ കല്ലോലിക്കൽ ജോയിന്റ് ട്രഷർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ 2024 -2026 വർഷത്തെ ഭരണസമിതിയിൽ ഫ്ലോറിഡയിൽ നിന്നുള്ള പ്രമുഖ സംഘടനാ- സാംസ്കാരിക നേതാവ് ജോൺ കല്ലോലിക്കൽ ജോയിന്റ് ട്രഷർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. മൂന്നര ദശാംബ്ദത്തിലധികമായി സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളില്‍തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ തന്റെ…

ശിലാദുഃഖം

രചന : ഹരികുമാർ കെ പി ✍ ശിലകൾക്ക് ശബ്ദമുണ്ടെന്നറിയുന്നോർശിലായുഗചിത്രം വരച്ചവർ നാംശിരസ്സറ്റു വീഴും ശിലകൾക്ക് മീതെശിവോഹമെന്നോതി മറഞ്ഞവർ നാം കാഴ്ചയില്ലാത്തൊരാ കണ്ണിലായ് കണ്ടുവോകാലം കുറിച്ചിട്ട വേദനകൾവറ്റിവരയുന്നൊരാ കണ്ണുനീർ പാതയിൽനീലിച്ച നോവിന്റെ വേദനകൾ അക്ഷരമോതാത്തൊരറിവിന്റെ നാവുകൾബൗദ്ധികമണ്ഡലം തിരയുന്നുവോഏടുകൾ തേടുന്നൊരേകാന്തതയ്ക്ക്എന്തു പേർ ചൊല്ലി…

ചകിരിച്ചാരം

രചന : രാജീവ് ചേമഞ്ചേരി✍ ചകിരി കത്തി ചാരമായി…ചാണകം ചേർത്തിയവയിളക്കി…..ചന്തമായ് തറയിൽ തേച്ചുമിനിക്കി…..ചമയങ്ങളേതുമില്ലാത്തയാകാലത്തേ മറന്നൂ? ചാരെയിരുന്ന് ശരീരം കാർന്നുതിന്നുന്ന-ചതിയന്മാരാം വിഷജ്വരങ്ങളന്ന് മൗനിയായ്;ചിത്രവർണ്ണാട്ടം കുടികൊള്ളുമീ കാലം-ചവറ്റുകൊട്ടയിലെ മാറാവ്യാധികളിന്നു നമ്മളിൽ ? ചവറ് പോലുയരുന്ന ആതുരസൗധങ്ങൾ…..ചാവേറൊരുക്കുന്നു മാനവരാശിയ്ക്കു…..ചിന്തകൾ മരിക്കുന്നു ചന്തയിൽ ഇരക്കുന്നു…..ചന്തവും കുന്തവുമില്ലാതെ സമ്പത്ത്…

സോപാനഗീതം (അനന്തപുരത്തമരും)

രചന : എം പി ശ്രീകുമാർ✍ അനന്തപുരത്തമരുംആദിശേഷശയനദേവദേവ തൃപ്പദങ്ങൾനിത്യവും നമോസ്തുതെഅനന്ത വിശ്വസാഗരെയനന്ത നീലതല്പേശ്രീ പത്മനാഭശയനംപാവനം നമാമ്യഹംമഹേശ്വരാദി വന്ദിതംമഹാപ്രണവോജ്ജ്വലംമഹാപ്രപഞ്ചപാലകംശ്രീ പത്മനാഭം ഭജെപ്രശാന്തസുസ്മിത പ്രഭാപ്രശോഭിതം മാധവംമഹാലക്ഷ്മീ സുശോഭിതംശ്രീ പത്മനാഭം ഭജെസഹസ്രസൂര്യ തേജസ്വിസർവ്വദേവ വന്ദിതംസമസ്തലോക രക്ഷകംശ്രീപത്മനാഭം നമ: