പ്രിയപ്പെട്ട വർക്ക്‌ പ്രണയദിന ആശംസകൾ ❤

ഹൃദയത്തിൻ താളിൽ ആരോ
കുറിച്ചിട്ട ,മധുരിക്കും വരികൾ
പ്രണയം …
നോവിന്റെ ഓർമ്മ …. പ്രണയം
എന്റെ പ്രണയം ……..
മനസ്സിന്റെ ഭാവങ്ങൾ മന്ത്രിക്കും
മോഹന ഗാനങ്ങളെന്നും പ്രണയം …..
എന്റെ പ്രണയം ………
മോഹങ്ങൾഒന്നും മറക്കാൻ
കഴിയാത്തവിരഹത്തിൻ വിതുമ്പൽപ്രണയം …
നഷ്ടത്തിന്നാഴങ്ങൾ താണ്ടാൻ
കഴിയാത്തനഷ്ടത്തിന്നർത്ഥം പ്രണയം
എന്റെ പ്രണയം…….. !
ഓർമ്മയിൽ തീക്കനൽ കുത്തി നോവിക്കുന്നനോവിന്റെ
ജ്വാലപ്രണയം..
ജന്മത്തിൻ കണക്കൊന്നു
കൂട്ടിയാൽകിട്ടുന്ന നഷ്ടം
എന്നുംപ്രണയം
എന്റെ നഷ്ടപ്രണയം !

പട്ടം ശ്രീദേവിനായർ

By ivayana