മലയാളഭാഷ മധുരമാം ഭാഷ
മലയാളത്തിന്റെ മണമുള്ള ഭാഷ
ലോകംമുഴുവൻ പേരുകേട്ടഭാഷ
ഇവിടെയുള്ളവർക്ക് ഹൃദയഭാഷ

ഭാഷകൾ ലോകത്ത് നിരവധിയത്രേ
അറിയുക ജീവന്റെ മുഖമത്രെ ഭാഷ
പറയുക കേൾക്കുക പകർന്നീടുക
മനുഷ്യനുപാലമായ് നിൽക്കുന്നുഭാഷ

മലയാള ഭാഷാദിനത്തിൽ മാനസം
തുടികൊട്ടിപ്പാടുന്നു സംഗീതധാരയായ്
വിടരുന്നു ചൊല്ലുകൾ വിരിയുന്നു കവിതകൾ
പകരുന്നു ശീലുകൾ അക്ഷരത്താളുകൾ

അന്യദേശങ്ങളിലലയടി തീർക്കുന്ന
മലയാള ഭാഷക്ക് ഏഴഴകാവുന്നു
ഹൃദയത്തിലുയരുന്ന വികാരത്തിരമാലകൾ
ശാന്തമാക്കുന്നതും ഭാഷതൻ സാഗരം

ഉയരട്ടെ പറക്കട്ടെ ചിറകുവീശിവീശി
മലയാളഭാഷതൻ സപ്തവർണ്ണക്കിളി
നേരുന്നൊരായിരം ഭാവനാഞ്ജലികൾ
വരികളായ് കവിതയായ് അക്ഷരാർച്ചനകളായ്

മോഹനൻ താഴത്തേതിൽ

By ivayana