തൊഴിലാളി
രചന : ജയേഷ് പണിക്കർ✍ മൂവന്തിയോളം പണിയെടുത്തീമാനവ ജന്മം കഴിഞ്ഞിടുന്നുഅടിമകളായെന്നും കഴിയുന്നവർഅധികാര വർഗ്ഗത്തിൻ കീഴാളരായ്ജീവിതമാർഗ്ഗത്തിനായിതെന്നുംചോര നീരാക്കും മനുജരിവർകാലഭേദങ്ങളതൊന്നുമില്ലകാക്കുന്നു മോചനമെന്നുമെന്നുംഒരു നേരമന്നമൊരുക്കുവാനായ്ദിനമതു മുഴുവൻ കൊടുംവെയിലിൽതളരാതെ പണി ചെയ്യും മാനവരേതണലാണു നിങ്ങളീ ഭൂമിമക്കൾജീവിതഭാരമിറക്കി വയ്ക്കാൻഏറെപ്പണിപ്പെടുന്നെന്നെന്നുമേനിത്യദുഃഖത്തിൻ്റെ മാറാപ്പുമേന്തിനിൽക്കുന്ന കാഴ്ചയതെന്തു കഷ്ടംകൂടണയും നേരമോടിയെത്തുംകുട്ടി കുടുംബമതൊക്കെയുമേകാത്തിരുന്നിടുന്നിതന്നത്തിനായ്മൂവന്തി നേരം കുടിലതിലായ്പകലന്തിയോളം…
