എഴുത്തു മറന്ന ദിനത്തിൽ
രചന : കൃഷ്ണമോഹൻ കെ പി ✍ സ്വരസുന്ദരിമാരെൻ തൂലികത്തുമ്പിലെത്തിസ്വരമാധുരിയോടെ കീർത്തനം പാടി നില്ക്കേവരുവാൻ മടിക്കുന്നൂ, വാക്കുകളനുസ്യൂതംവരളും മഷിയോ, എൻ മനസ്സിൻ പ്രയാസമോ… കളിയായ്പ്പോലും മമ വാക്കുകളാരാരേയുംകരയിച്ചിട്ടില്ലിതുവരെ, എന്താണിന്നിതു പോലെആസുര വാദ്യം കേട്ടു ഭയന്നോ, കിനാക്കളെൻആയുധപ്പുരയുടെ ചാവിയും നഷ്ടപ്പെട്ടോ ആനകളലറുന്നു, ഗർദ്ദഭം…
