നിലാവെളിച്ചം.
രചന : റെജികുമാർ ചോറ്റാനിക്കര* സുവർണ്ണ വർണ്ണമായ്ത്തിളങ്ങിടുന്ന ചിന്തകൾ..പ്രഭാമയൂരമായ് ചിറകു നീർത്തിടുന്നുവോ !വിരുന്നിനെത്തുമേതുനേരവും മനങ്ങളിൽ..വളർന്നുപൊങ്ങിയങ്ങുദൂരെ മാഞ്ഞിടും വരേ !ഒരേ നിമിഷമെത്തിടുന്ന ചിന്തകൾക്കുമേൽ..അടയിരിക്കുമായിരം കിനാക്കൾ വേറെയും !ഒടുവിലൊക്കെയും വിരിഞ്ഞിടുന്ന നാളിനായ്..കണിയും വച്ചു കാത്തുനാമിരുന്നിടുന്നുവോ !കനൽ പുകഞ്ഞു നീറി നീർത്തടങ്ങളിൽ ദിനം..വരണ്ടുണങ്ങിയ കിനാക്കളസ്തമിച്ചുവോ !വരികളിൽ…
