Category: അറിയിപ്പുകൾ

പുതുവത്സരപ്രഭാതങ്ങൾ*

രചന : എൻ. അജിത് വട്ടപ്പാറ* പുതിയൊരു വർഷമുണർന്നുപുതുമതൻ സുപ്രഭാതം വിടർന്നു ,പകലുകൾരാവുകൾ സൂര്യ ചന്ദ്രന്മാർഅറിയാതെ ദിക്കുകൾ തിരയുന്നു.കളങ്കിതമാകുന്ന മാനുഷ്യ ജന്മങ്ങൾധർമ്മ നീതികൾ തുറുങ്കിലാക്കി,അരുതാത്തതെന്തും അനശ്വരമാക്കിമണ്ണിന്റെ ജാതകം തിരുത്തുവാനായ് .സമുദ്രം തിരകളിൽ കൊടുംങ്കാറ്റുയർത്തിഭൂമിതൻ ആധിപത്യം പ്രണയമാക്കി ,കാണാത്ത ക്കടലുകൾ മഴയായ് പെയ്തുപ്രളയമായ്…

ഉരുവം*

രചന : ഹരിദാസ് കൊടകര* കാവ് കാണുന്നിടത്തെല്ലാംജലം, കിളിവാതിൽത്തുറഇഷ്ടവാക്കുകൾവിനിമയം നിത്യത കൊടിയ കാലംചെറുമീനുകളെല്ലാംതിന്നു തീർക്കുന്നുഭാരിച്ച ഭൂമിയിൽ കാലഹരണം ചെന്നഉത്സവത്താളുകൾ-തുറക്കുന്നിടത്തെല്ലാംമനസ്സിൻ ലഹരി വില്പന തന്നിൽ ചേരാത്തൊരുവനെശത്രു സാക്ഷ്യം കലിക്കുന്നപ്രേതപ്രമാണങ്ങൾ ചുറ്റിലുംമർത്ത്യമാനം ലജ്ജഅനുതാപഭൂമിക ഒരു സൗരവർഷം കൂടി നീളുന്നുഗർവ്വിൻ ദർപ്പത്തിലേക്ക്പരക്കുന്നു ഉൾക്കാടുകൾചാരുഫലിതം ശാന്തിപരിത്രാണം ധാന്യമളവുകൾദമശമനാദികൾചന്ദ്രായണംഒരിക്കലൂണ്പറമ്പ്…

കാണാമറയത്ത്.

രചന : വിദ്യാ രാജീവ് ✍️ മൂകമായ് തേങ്ങി തിരയുന്നുപറയാതെ പറന്നകന്നോരിണക്കുയിലിനെ പാവമാമൊരു പൂങ്കുയിൽ.പാഴ്‌വഞ്ചി തുഴഞ്ഞു തനു തളർന്നീടുന്നു ദിശയറിയാതെയാ പൂങ്കുയിൽ.കനൽവഴിതാണ്ടി പോയിടേണംപുകമറയെങ്ങും നിറഞ്ഞിടുന്നു.യാത്രാമൊഴി ചൊല്ലാതെ പോയതെന്തേസഹയാത്രികനായ് തീർന്നതല്ലേ.ഒരു മാത്രയെനിക്കായിനി നൽകിടാമോ.കൊതിതീരെ ചാരത്തു കൂടണയാൻപ്രണയതീരത്തെ പുണർന്നീടുവാൻ.മൗനസഞ്ചാരിണിയായെൻ നെഞ്ചകത്തിൽവിരഹാർദ്ര ഗീതികൾ പാടീടുന്നു.ഹൃദയാംബരത്തിലെ മേഘപ്പാളികൾകണ്ണീർ…

പുതുവർഷം പുലരുമ്പോൾ.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* വർഷാന്ത്യമേഘങ്ങൾ മങ്ങി മറയവേ;ഹർഷാരവങ്ങൾ മുഴക്കി മർത്യർ,ഹാ പുതുവർഷത്തെ മാടിവിളിച്ചുകൊ-ണ്ടാടിത്തിമിർക്കുകയല്ലി നീളെ!രണ്ടായിരത്തിയിരുപത്തിയൊന്നിന്റെ ,ദണ്ഡനമെത്ര ബീഭൽസമോർത്താൽ!രണ്ടായിരത്തിയിരുപത്തിരണ്ടൊരുതണ്ടാർദലംപോൽ വിടർന്നിടട്ടെസർവസൗഭാഗ്യങ്ങളും നൽകി,സർവർക്കു –മുർവിയിൽ സൗഖ്യം പകർന്നിടട്ടെജാതി,മതങ്ങൾക്കതീതമായ് ജീവിത –ഗാഥകളെങ്ങുമുയർത്തിടട്ടെഏതു മഹാമാരി വന്നാലുമീനമു-ക്കൂതിക്കെടുത്തുവാനുള്ളൊരൂർജംനിത്യവുമേകി സദ്രസമുള്ളിന്നുള്ളിൽസത്യധർമ്മങ്ങൾ പുലർത്തിടട്ടെരണ്ടെന്ന ഭാവമകന്നു നാമൊന്നെന്ന,ചിന്തകളെന്നും തഴച്ചു പൊന്താൻ,വഞ്ചനയില്ലാത്ത വാതുവയ്പ്പില്ലാത്തസഞ്ചാരവീഥികൾ…

പ്രതീക്ഷകൾ.

രചന : പട്ടം ശ്രീദേവിനായർ* അനന്തതയിൽഅലയുന്ന അലയാ ഴിയിൽ….പുതുനാമ്പു പൂക്കുന്നപൂവാടിയിൽ…പുലരിയെ ത്തേടുന്നസ്വപ്നങ്ങളിൽ….പുതിയ പ്രകാശമായ്കടന്നു ചെല്ലാം…..!പ്രപഞ്ച സത്യങ്ങളിൽമിഴിതുറക്കാം,പ്രണവമന്ത്രങ്ങളെ സ്വീകരിക്കാം…..പ്രാണന്റെ പൊരുളിൽനിറഞ്ഞു നിൽക്കാം!പ്രണയത്തെ മനസ്സിലും കരുതി വയ്ക്കാം……..!ഓരോ നിമിഷവും സുന്ദരമായ്…ഓരോ ദിവസവും നന്മകളായ്…ഓരോ വർഷവും ഓർമ്മകളായ്….ഓർമ്മയിലെന്നുംനമുക്കൊത്തുചേരാം!കണ്ടദൃശ്യങ്ങൾമനോഹരങ്ങൾ…..!കാണാത്തവയോ,അതി സുന്ദരം…..!കാണാതിരിക്കുവാനാകുകില്ല…..കണ്ടിരിക്കാം നമുക്കു, വീണ്ടും………! സ്നേഹം നിറഞ്ഞ പുതുവർഷ…

ഓർമ്മയിൽ ഒരു മകരനിലാവ്

രചന : സാബു കൃഷ്ണൻ* ശിശിരകാലമേഘമേകോടമഞ്ഞു തൂകിയോനിശാഗന്ധിപ്പൂക്കളിൽമഞ്ഞു മാല ചാർത്തിയോ. മകരമെത്ര സുന്ദരംമനോജഞമാം മനോഹരംനീല വാനിൻ നെറുകയിൽപാൽക്കുടം ചരിച്ചുവോ. മഞ്ഞണിഞ്ഞ കുന്നുകൾസാലമരക്കൊമ്പുകൾദേവദാരുച്ചില്ലയിൽപാട്ടുപാടും കുരുവികൾ. കോടമഞ്ഞിൽ മുങ്ങി നിന്നപശ്ചിമാംബരങ്ങളിൽമണിക്യ ചേല ചുറ്റിനീല രജനി വന്നുവോ. തൊടിയിലുള്ള തേൻ മാവിൽപൂത്തുലഞ്ഞു മുകുളങ്ങൾഹിമ വന്ന രാവുകൾപൂമണത്തിൽ…

ഉടമ്പടി .

രചന :- വിനോദ്.വി.ദേവ്. നിങ്ങൾ പ്രണയത്തിന്റെ തെരുവിലെവാക്ക് മാറാത്ത ഒരുഅടിമയാണോ ?പ്രണയത്തിന്റെ വിശുദ്ധിയിൽകല്ലുംമണ്ണുംചുമന്ന്പനിനീർപൂക്കളാൽ ചില്ലുഗോപുരംനിർമ്മിയ്ക്കുന്ന ചങ്ങലയുള്ള അടിമ.?കവികൾ നിങ്ങളെക്കുറിച്ചുപാടുമെങ്കിലുംഞാൻ നിങ്ങളെ ഓർക്കാനേ ആഗ്രഹിയ്ക്കുന്നില്ല.കാരണം പ്രണയം തളിർക്കാത്തഒരു ഏകാന്തമരുഭൂവിലേക്ക്എന്റെ മനസ്സിന്റെ വിദൂരദർശിനിഞാൻ തിരിച്ചുവച്ചിട്ട്കാലങ്ങളേറെയായി.എന്റെ പ്രണയത്തിന്റെ വാക്കുകളെമുളയ്ക്കുന്നതിനുമുമ്പെ,മണ്ണിനടിയിൽവെച്ച് തീയിട്ടുനശിപ്പിച്ചിരുന്നു.ഞാനിനി പ്രണയത്തിന് വേണ്ടിവാക്കുകൾ മെനഞ്ഞെടുത്താൽഅതിനെ നിങ്ങൾ…

തിരുപ്പിറവി.

രചന – സതി സുധാകരൻ* മഞ്ഞല പെയ്യുന്ന പാതിരാവിൽവഴിയോരപ്പൂക്കൾ വിരിഞ്ഞ നേരംനീലവിരിയിട്ട ആകാശപ്പന്തലിൽ നക്ഷത്രക്കൂട്ടം വിരുന്നിനെത്തി.പാതിരാ നേരത്തു പാതി വിരിഞ്ഞൊരു ലില്ലിപ്പൂ ‘നോക്കിച്ചിരിച്ച നേരംകാലിത്തൊഴുത്തിലെ പുൽത്തൊട്ടിലിൽആരോമൽ പോലുള്ളൊരുണ്ണി പിറന്നു.വെള്ളിമേഘങ്ങൾ വകഞ്ഞു മാറ്റിപാലൊളി ചന്ദ്രൻ വന്നെത്തി നോക്കിസന്തോഷ സൂചകമായ് ആട്ടിടയർസ്നേഹത്തിൻ സ്തുതിഗീതം പാടി…

ക്രിസ്തുമസ് രാവിൽ.

രചന : വിദ്യാ രാജീവ് ✍️ ഹിമമുതിരും ധനുമാസ രാവിൽബെത്‌ലഹേമിൽ ഭൂജാതനായിസ്വർഗ്ഗീയ തേജോമയൻ.ആകാശവനിയിൽ നക്ഷത്രപ്പൂക്കൾപൂത്തുലഞ്ഞ രാത്രി.(ഹിമമുതിരും..) ആശീർവാദം ചൊരിയുവാനായ്ആമോദത്തോടെ മാലാഖയെത്തി,കണ്ണുചിമ്മാതെ നോക്കി നിൽപ്പൂഅവനിതൻ രക്ഷകൻ യേശുവിനെ.(ഹിമമുതിരും…) പൂജിതനാം, കാരുണ്യവാനേ ഈശോയെ..ഹൃദയരക്തത്താൽ സ്നേഹതൈലം പൂശി,ഇരുളിൽ പ്രകാശം ചൊരിഞ്ഞവനേ..(ഹിമ മുതിരും… ) ഡിസംബർ വന്നിതാ…

ദൈവപുത്രൻ

രചന : പട്ടംശ്രീദേവി നായർ * ജറുസലേമിലെ ദിവ്യരാത്രി…….മാലാഖ മാരുടെസ്നേഹരാത്രി…..കന്യാമറിയത്തിന്പുണ്യരാത്രി……ദൈവപുത്രൻഭൂജാതനായി……!കാലിത്തൊഴുത്തിലെകനക സമാനനേ,കാലത്തിന് കരങ്ങളിൽ കമനീയരുപമേ,സ്നേഹത്തിന് ജീവനേ,മാനവ രക്ഷകാ .!പാപവിമോചനാ,ദൈവപുത്രാ……!ആകാശമാകെപ്രഭചൊരിഞ്ഞു…ദിവ്യനക്ഷത്രജാലംതെളിഞ്ഞു…..!സ്വർഗ്ഗവും ഭൂമിയുംആഹ്ലാദം പങ്കിട്ട,സുന്ദര സ്വപ്നപ്രകൃതിപാടി…..“”മെറി ക്രിസ്സ് മസ്സ്…❤മെറി ക്രിസ്സ് മസ്സ്…..””❤ പ്രീയപ്പെട്ടവർക്ക്‌ എന്റെ മനസ്സറിഞ്ഞ “ക്രിസ്സ് മസ്സ്ആശംസകൾ