ലോക ഭിന്നശേഷി ദിനം ….. Geetha Mandasmitha
ഉയരട്ടെ ഒരു സ്വരമെന്നും ഉരിയാടാനാകാത്തോർക്കായി നമ്മുടെ കാതിൽ മുഴങ്ങട്ടെ അവരുടെ ഹൃദയത്തിൻ താളം നമ്മുടെ കണ്ണുകളേകട്ടെ അവരുടെ പാതയിൽ നറു വെട്ടം താങ്ങാകട്ടെ ഈ കൈകൾ കൈയ്യുകളില്ലാ മെയ്കൾക്കായ് അവർക്കു നിൽക്കാനാവട്ടെ നമ്മുടെ പാദ ബലത്താലെ വേണ്ടാ സഹതാപാക്കണ്ണീർ വേണ്ടതു സ്നേഹക്കൂട്ടായ്മ…
