ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

കേരകേദാര ഭൂമിക

സുദർശൻ കാർത്തികപ്പറമ്പിൽ* നേരുനേരുമനശ്വരസ്നേഹ-ചാരുസൈകതഭൂമികേ;കേരകേദാര കേരളാരാമ-തീരസൗഭഗേ,വെൽകനീകായലോളങ്ങൾ പാടിടുന്നുനിൻ,മായികാ,മധുരോന്മൊഴി!തായസങ്കൽപ്പമായതാരിലുംകായകാന്തി പൊഴിക്കയോ!വാരിളം തെന്നൽ വീശിയെത്തുമ്പൊ-ഴാരണ്യാന്തരഗഹ്വരേ,പാരമാത്മീയചിന്തകൾ നെയ്തു-ദാരമാനസനായിഞാൻ,ഘോരഘോരം തപസ്സനുഷ്ഠിച്ചു-പാരിന്നദ്വൈത ശീലുകൾ,ഓരോന്നായുരുവിട്ടുവേദാന്ത-സാരസൗരഭമാർന്നിതേ.സഞ്ചിതാഭ തുളുമ്പിനിൽക്കുംനി-ന്നഞ്ചിതസ്നേഹധാരയിൽ,പഞ്ചമം പാടിയെത്രപൂങ്കുയിൽതഞ്ചത്തിൽ മതിമാധുര്യം!ആവണിപ്പൂക്കളൊന്നൊന്നായിറു-ത്തേവമാ,മണിമുറ്റത്തായ്,ആവോ,പൂക്കളമൊന്നൊരുക്കവേ;പാവനപ്രേമദായികേ,കാവ്യഭാവനാലോലയായെന്നി-ലാവിലങ്ങളകറ്റുവാൻ,നാവിൽ നാരായം കൊണ്ടെഴുതിയോ-രാ,വേദസൂക്തമോർപ്പുഞാൻ!ഗ്രാമത്തിൻ പൊൻവെളിച്ചമായ്മിന്നി-യോമലാളുഷസ്സന്ധ്യപോൽ,ആനന്ദാശ്രു പൊഴിച്ചമേയമാംജ്ഞാനവിജ്ഞാനഗീതകം,ആ ദിവ്യസ്‌മൃതി സാന്ത്വനങ്ങളായ്സാദരമോതിയെന്നുള്ളിൽ,ചേലിയന്ന കിനാക്കളന്നെത്ര,ചാലെ നീമെനഞ്ഞാർദ്രമായ്!ജീവിതത്തിന്നമൂല്യ ഭാവനാ-കാവ്യകുഡ്മളമായ്‌ മുദാ,ആരിലുമാത്മ ചൈതന്യം തൂകി,ചാരെയെത്തുകയല്ലിഞാൻസഹ്യശൈലനിരകളാൽ ജന്മ-സൗഖ്യമേകുംമനോന്മയേ,കേരകേദാര കേരളാരാമ-തീരഭൂമികേ,വെൽകനീ.

സ്നേഹക്കൂട് അഭയമന്ദിരം

പ്രിയപ്പെട്ടവരെ,സ്നേഹക്കൂട് അഭയമന്ദിരം, കോട്ടയം കുടുംബത്തിന്റെ സ്വന്തം ഭൂമി, സ്വന്തം കൂട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമായ വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് സമീപം വാങ്ങിയ 15 സെന്റ് ഭൂമിയിൽ നാളെ 16-09-2021 ന് രാവിലെ…

അക്ഷരം, അക്ഷയം.

രചന : ഗീത മന്ദസ്മിത…✍️ മർത്യമനസ്സിന്റെ ചിന്തകളെമഷിതൊട്ടുണർത്തുന്നതക്ഷരങ്ങൾസർഗ്ഗസൃഷ്ടിക്കായി എന്നുമെന്നുംആശ്രയമീ സുവർണ്ണാക്ഷരങ്ങൾമനസ്സിൽ കിടപ്പതൊരു താളിലേക്കുംതാളിൽ കിടപ്പതങ്ങു മനസ്സിലേക്കുംമറന്നുപോകാതെ കുറിച്ചിടാനായ്മഹത്വമേറുന്നൊരുപാധിയല്ലോമനുഷ്യലോകത്തിനു വരദാനമായിപകുത്തു നൽകുവതീ അക്ഷരങ്ങൾഅക്ഷയമാകുമീ അക്ഷരങ്ങൾകൂട്ടിനായെന്നെന്നുമെത്തീടുകിൽഅറിവുകളൊന്നൊന്നായ് നേടീടുകിൽഅറിവിന്നക്ഷയ ഖനിയതുണ്ടേൽഅക്ഷരത്തിന്നാവനാഴിയുണ്ടേൽഅക്ഷൗഹിണിപ്പട കൂട്ടിനുണ്ടേൽഅറിവുകളായുധമാക്കീടുകിൽഅടിമകളാകില്ലൊരുനാളിലുംഅക്ഷരത്തിൻ തേരിലേറിയെന്നാൽആകാശ ഗോപുരം തൊട്ടേ വരാം…

അദ്ധ്യാ-പക ദിനം

ജനാർദ്ദനൻ കേളത്* സ്പർശനസുഖം മായ്ച്,ദർശന സുഖം തേടുംആപ്പിൽ, സ്നേഹ-പരിലാളനങ്ങളുടെകൌതുക വാക്കുകൾ!ഒളികണ്ണുകളൊപ്പിയെ-ടുത്ത രഹസ്യങ്ങൾമഞ്ഞളാടിയ പരസ്യ വിതാനങ്ങളിലൂടെആൻഡറോയ്ടിൽഓൺലൈൻ പഠനം!ജ്ഞാന വിദ്യാധിപൻഗൂഗ്ൾ, സർവജ്ഞപീഠത്തിൽ ഇരുന്ന്,വിലകാതെ, വലവെച്ച്,പ്രധാന ഓൺലൈൻഉപജ്ഞാതാവായി!ശാസ്ത്ര ഫാസിസം,കോവിഡ് – 19 ന്ക്രയപത്രം ചാർത്തി,വിദ്യാഭ്യാസ മുറയുടെഉടമാവകാശത്തീർപ്പ്ആഗോളവൽക്കരിച്ചു!വിരൽത്തുമ്പിൽവിളയാടുന്ന വിദ്യാ-ഭ്യാസ വിമതകളിൽവീർപ്പുമുട്ടി, ഗുരുകുല ശാസ്ത്രാഭ്യസനത്തിൻ്റെ-സംസ്കൃതിയിൽ നിന്നുംഗുരുത്വം വിട ചൊല്ലി!തെണ്ടാനിറങ്ങിയമകനോട്…

ചരിത്രവേരുകൾ

Shafi Velom* ഒരേ സ്വരമുള്ള പക്ഷികൾ മാത്രം ചിലയ്ക്കുന്ന രാഷ്ട്രം സ്വപ്നംകണ്ടുറങ്ങുമ്പോൾ,ചോരമണമുള്ള ചരിത്രം ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ,ഉറങ്ങാതിരിക്കൂ.ചരിത്രമില്ലാതാക്കാനാണ് ഒരുക്കമെങ്കിൽഒരുനിമിഷംആകാശത്തേക്ക് നോക്കുക.ഭൂമിയിൽ നടക്കുന്നതെല്ലാംആകാശത്തിന്റെ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.നിങ്ങളപ്പോൾ ആകാശത്തേക്ക് വെടിയുണ്ടകളെറിഞ്ഞ്ആകാശത്തിന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ നോക്കും.ഒടുവിലത്,തിരകൾക്കു നേരെ വെടിയുണ്ടകളെറിഞ്ഞത് പോലെയാവും.നിങ്ങളുടെ അവസാന ആലോചനയിൽ,ചരിത്രം കുഴിച്ചുമൂടാൻ തോന്നിയേക്കാം.അങ്ങനെ ;നിങ്ങളുടെ…

*ദൂരത്തിരിക്കുന്ന ചിലരുണ്ട്*

ഉണ്ണി വിശ്വനാഥ്* സ്വന്തമോ ബന്ധമോ ആവില്ലവാക്കുകളിലൂടെ ശബ്ദത്തിലൂടെമാത്രം ബന്ധമുള്ളവർ അത്ആരുടെയെങ്കിലും അച്ഛനാകും,അമ്മയാകും, ചേട്ടനാകും,ചേച്ചിയാകും, അനുജനോ,അനിയത്തിയോ ആകുംപക്ഷേ ആരുടെയെങ്കിലുംആരൊക്കെയോ ആയവർനമുക്കും സ്വന്തവും ബന്ധവുംആകും. വാക്കുകളുടെയുംഎഴുത്തുകളുടെയും ചുവടു പിടിച്ച്അവർ നമുക്കും പ്രിയപ്പെട്ടവരാകുംരക്തബന്ധത്തിലുള്ളവർമാത്രമല്ല ഈ ഭൂമിയിൽ നമുക്ക്ബന്ധുക്കൾ. മനോബന്ധമുള്ളവരുംനമ്മുടെ ബന്ധുക്കളാണ്.ബന്ധങ്ങളുടെ ആഴം കളങ്കമില്ലാത്തസ്നേഹത്തിനനുസരിച്ച്വളരെ വലുതായിരിക്കും.അപ്പോൾ ഒറ്റപ്പെടാതെ…

ഒരു ഒപ്പിന്റെ കഥ….. !

രാജേഷ് ചിറക്കൽ* പുറത്ത് മഴ……ശക്തമായ്….. !ഓണപരീക്ഷ കഴിഞ്ഞിരുന്നു.വിശദ വിവര പട്ടിക…അച്ഛൻ ഒപ്പിട്ടിട്ടില്ല.അംഗലേയത്തിൽ കുറവാണ്.ഇന്നുകൊടുക്കണം…അച്ഛൻ വയലിൽ,വരമ്പിന് അരു കിളക്കുന്നു.എപ്പോൾ വരും അറിയില്ല,എന്ത് ചെയ്യും…?ഓയിൻട്മെന്റ് എടുത്തു,ചെറിയ ഒരു സിന്ദൂരചെപ്പും…. !കയ്യിൽ പുരട്ടി,ഒരു ഉളുക്ക് മണം വരുത്തി.ഒരു കെട്ടും അമ്മ ഓടി വന്നു.കരച്ചിലായി പറച്ചിലായി,മോനിന്നു പോകേണ്ട…അമ്മപറയുന്നു.അച്ഛൻ…

പ്രകൃതിസ്നേഹികൾ അറിയാൻ.🌿

കവിത : എൻജി മോഹനൻ🎟️ ഉർവ്വിയുടെ ധമനിയാം,വലരികളിലൊഴുകുന്നുവിഷലിപ്തജലധാരയിന്ന്.അറിയുന്നുവോ നമ്മൾഅറിയാതെയറിയാതെരോഗാതുരങ്ങളാകുന്നേ.തോട്ടിലൊരു ഞണ്ടില്ലമീനില്ല ,തവളകൾചാടിക്കളിക്കുന്നതില്ല.ചെടികളിൽ പുഴുവില്ലപൂക്കളിൽ തേനില്ലപൂത്തുമ്പിയെ കാൺമതില്ല.സന്ധ്യക്കു മാമരക്കൊമ്പിൽചിലക്കുന്ന ചീവീടിൻശബ്ദമിന്നില്ല.കുമ്പിൾ മരത്തിൽകുടിൽകെട്ടും പൈങ്കിളിതേങ്ങിക്കരഞ്ഞെങ്ങോപോയി.ഊഴിയുടെ രോമകൂപങ്ങളിൽവിഷജലംചീറ്റിത്തെറിപ്പിച്ചുനമ്മൾവിളവെടുക്കുന്നു ഈ മണ്ണിന്റെജീവനെതച്ചുതകർക്കുന്നുവെന്നും.വിഷ ദ്രാവകങ്ങളിൽമുക്കിക്കുളുപ്പിച്ചുതടനട്ടു വിത്തു തിന്നുന്നു.ഒരു വേളയോർക്ക നാം,ഓരോരോ കായ്കനിക്കുള്ളിലുംക്യാൻസറിൻ ഗന്ധം.ഭുമി മരിക്കുന്നു ,കൂട്ടത്തിൽനമ്മളുംപിന്നാലെ കൂടെ പിറന്നോർഓർക്കുക…

ശ്രീകൃഷ്ണൻ.

പട്ടം ശ്രീദേവിനായർ* ഓടക്കുഴൽ വിളികേട്ടു,, കണ്ണാ…..നിന്റെ,ഓമൽ ത്തിരുമേനികണ്ടു ഞാനും…..കാണാതെ കാണുമ്പോൾകണ്ടതെല്ലാംനിന്റെകമനീയകരുണാർദ്ര കാർവർ ണ്ണ രൂപം,കണ്ണായ കണ്ണന്റെ കരിമുകിൽ വർണ്ണന്റെയദു കുല നാഥന്റെ മനോജ്ഞരൂപം…..പാദസരങ്ങൾ കിലുക്കി നടക്കുന്ന…ഉണ്ണിക്കണ്ണരൂപം ……..ശ്രീകൃഷ്ണരൂപം………!നീലക്കാർവർണ്ണന്റെ,മഞ്ഞപ്പട്ടാംബരംകണ്ടു ഞാൻ എന്നെ മറന്നു നിന്നു….മയിൽ‌പ്പീലി ചുരുൾ മൂടി മാടി ഒതുക്കി ഞാൻ,കണ്ണന്റെ കവിളിൽ…

ദൈവത്തോട്.

കവിത : മംഗളാനന്ദൻ* കാലിടറി വീണപ്പോൾ നന്ദി പറഞ്ഞു ഞാൻ“കാലൊടിഞ്ഞില്ലതു ദൈവഭാഗ്യം”.ചെറിയൊരുളുക്കാണു സന്ധിയിൽ,മാറുവാൻവെറുതെതിരുമ്മൽ ചികിത്സ മതി.അതുകഴിഞ്ഞൊരുദിനം നഗരമധ്യത്തിലെതെരുവ് മുറിച്ചു കടന്നു പോകെ,ഇരുചക്ര വാഹനമൊന്നു പാഞ്ഞെത്തി യെൻപിറകിലിടിച്ചു മറിഞ്ഞു വീണു.ടാറിട്ട റോഡിൽ തെറിച്ചു വീണപ്പൊഴെൻകാലിലും കയ്യിലും എല്ലൊടിഞ്ഞു.ഒരു മാസമാസ്പത്രി വാസം കഴിഞ്ഞ ഞാൻഇരുകൈകൾ…