പ്രകൃതീ പ്രണയിനീ.
കവിത : അച്ചന്‍കോവില്‍ അജിത്* കണ്ടൂ കതിരോന്‍ കാവി പുതച്ചൊരുസന്ധ്യയിലംബരമാവൃതമാക്കിയവാര്മുകിലൊളിയുടെ ചാരുത ചന്തംചന്ദന ഗന്ധം ചാര്ത്തിച്ചാരേപൊന്നോണപ്പുതു പുടവയുടുത്തും ,നിടിലത്തൊടുകുറി,യുദയമുതിര്ക്കുംമുഖകമലത്തില് വിരിഞ്ഞ നുണക്കുഴിവിതറിയ സുസ്മിത സിന്ദൂരാഭയിലൊരു മലര്‍മുല്ലവസന്ത ശരങ്ങള്തോരണമിട്ടു തിളങ്ങിയ കൂന്തല്തെന്നിയുലഞ്ഞൊരുകാറ്റിന് ചിറകില്‍ ,നെഞ്ചില്‍ച്ചേര്‍ത്തു പിടിച്ച കരങ്ങളിലുയര്ന്നു താഴും മാറു മറച്ചൊരുപുസ്തക ശാലയടുക്കിയെടുത്താപ്രപഞ്ചവീടിന്…
