നിലാവിനോട് …… ഗീത മന്ദസ്മിത
നിലാവേ,നിന്നെയെനിക്കെന്നുമേറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..!അർക്കന്റെ ചൂടേറ്റു വാങ്ങി നീയെങ്കിലുംമർത്യർക്കായേകി നീ കുളിർമ്മ മാത്രംഅർക്കനെ വെല്ലുന്ന വെൺമ മാത്രംമണ്ണിനും വിണ്ണിനും ശോഭമാത്രംമർത്യമനസ്സിൽ കുളിർമമാത്രംനിന്നെ വാഴ്ത്താത്തൊരു കവിതയുണ്ടോനിന്നെപ്പുണരാത്ത പ്രണയമുണ്ടോനിന്നെ പകർത്താത്ത ചിത്രമുണ്ടോനിന്നെപ്പുകഴ്ത്താത്ത ശാസ്ത്രമുണ്ടോനിന്നെയാണോമലേ ഏറെയിഷ്ടം..!ബാല്യകൗമാരങ്ങൾ മാത്രമല്ലയൗവ്വന, വാർദ്ധക്യമാകിടിലുംശാസ്ത്ര പുരോഗതിയാർന്നിടീലുംനിന്നെപ്പുണരാനായ് വെമ്പിടുന്നുമാനവരാശിയിതെന്നുമെന്നുംനിന്നെയെനിക്കെന്നുമെറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..! ഗീത മന്ദസ്മിത 📝
