ഓർമ്മകൾ
രചന : രാജു കാഞ്ഞിരങ്ങാട്✍ ഓർമ്മകൾ നാട്ടിൻ പുറത്തെഇടവഴിയിലൂടെമഴ നനഞ്ഞു നടക്കുന്നുഒരു കാറ്റ് ഓടി വന്ന്കൈ പിടിച്ചു വലിക്കുന്നുതവളക്കണ്ണൻ കുഴികളിൽകലങ്ങിയ വെള്ളം നിറയുന്നുഅടഞ്ഞ ശബ്ദത്തിൽപാടുന്നു ഉറവകൾ ചോർന്നൊലിക്കുന്നഅകത്തളത്തിലെ പിഞ്ഞാണത്തിൽ വീണ മഴത്തുള്ളികൾമണിക്കിലുക്കമുണ്ടാക്കുന്നുകീറിയ തഴപ്പായ ചുരുട്ടിക്കൂട്ടിചുമരിനരികിലേക്ക് നീങ്ങിയിരിക്കുന്നുഎലികളുടെ കരകര ശബ്ദംഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു…
