Category: അറിയിപ്പുകൾ

ആദ്യാക്ഷരഗീതം

രചന : എം പി ശ്രീകുമാർ✍ അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു മറിയാതെകൈകൂപ്പിനിന്നു…

കാട്ടുചെമ്പകം

രചന : എം പി ശ്രീകുമാർ✍ കാട്ടുചെമ്പകപൂവിനുണ്ടൊരുവാട്ടമില്ലാത്ത ലാവണ്യം !കേട്ടറിവുകൾ പോലുമില്ലാത്തനേട്ടമാകിയ സൗരഭ്യം !കാട്ടുതേനിൽ നുരഞ്ഞിടുന്ന നൽലഹരിയാർന്ന മാധുര്യംതിരയടിക്കുന്നുള്ളിലങ്ങനെതിരികൊളുത്തി സുസ്മിതം !തരുണസൂര്യകിരണമേറ്റുതരളിതയായ് തീരവെനിറശലഭങ്ങൾ നിലക്കാതെ ചുറ്റുംനടനമാടി നില്ക്കുന്നുകാട്ടുചെമ്പകപൂവവിടൊരുകനകവസന്തമായികാട്ടുചെമ്പകപൂവിളങ്ങുന്നുകാട്ടുറാണിയെ പോലവെ !

ഓർമ്മകൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ ഓർമ്മകൾ നാട്ടിൻ പുറത്തെഇടവഴിയിലൂടെമഴ നനഞ്ഞു നടക്കുന്നുഒരു കാറ്റ് ഓടി വന്ന്കൈ പിടിച്ചു വലിക്കുന്നുതവളക്കണ്ണൻ കുഴികളിൽകലങ്ങിയ വെള്ളം നിറയുന്നുഅടഞ്ഞ ശബ്ദത്തിൽപാടുന്നു ഉറവകൾ ചോർന്നൊലിക്കുന്നഅകത്തളത്തിലെ പിഞ്ഞാണത്തിൽ വീണ മഴത്തുള്ളികൾമണിക്കിലുക്കമുണ്ടാക്കുന്നുകീറിയ തഴപ്പായ ചുരുട്ടിക്കൂട്ടിചുമരിനരികിലേക്ക് നീങ്ങിയിരിക്കുന്നുഎലികളുടെ കരകര ശബ്ദംഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു…

റിപ്പബ്ലിക്ക്

രചന : രാജേഷ് കോടനാട്✍ വിശന്നുവെന്ന കുറ്റത്തിന്രക്തസാക്ഷിയാവേണ്ടി വന്നഹതഭാഗ്യരുടെ ഇന്ത്യപിച്ചിപ്പറിച്ച പെൺമൊട്ടുകളുടെ മേനിചുട്ടു തിന്നുന്നഅധികാരിവർഗ്ഗത്തിൻ്റെഇന്ത്യതഴമ്പു പൊട്ടിയ കർഷകരുടെകിനാവിൻ മുനമ്പിൽനിരാശയുടെ നികുതി ചുമത്തിയഇന്ത്യകേവലം മതത്തിൻ്റെ പേരിൽരാമനെയും റഹ്മാനെയുംറോബർട്ടിനെയുംവിഭജിച്ചവരുടെ ഇന്ത്യപ്രണയത്തെകടും കഠാരകൾക്കൊറ്റുക്കൊടുത്ത്ഉന്മാദത്തെ ഉച്ചിയിലേറ്റു വാങ്ങിയഭ്രാന്തൻ യൗവ്വനങ്ങളുടെ ഇന്ത്യമാതൃത്വത്തിന് തന്നെ ഭീഷണിയായവീട്ടമ്മമാരുടെപീഡനലീലകൾ പേറുന്ന ഇന്ത്യകൂരക്കുള്ളിൽ കിടന്നുറങ്ങുന്നകൂടപ്പിറപ്പിനെകുത്തിക്കുടലുതുരക്കുന്നവരുടെഇന്ത്യകൂട്ട…

വന്ദേമാതരം

രചന : കൃഷ്ണമോഹൻ കെ പി ✍ ആസേതുഹിമാചലം ആഹ്ലാദഭരിതരാംജനതതി വസിച്ചീടും ഭാരത ദേശം തന്നിൽഈയൊരു ജന്മം വന്നു പിറന്നു വളർന്ന ഞാൻപുണ്യ പൂരുഷനായി മാറുന്നൂ ഭാരതാംബേഭരത ഭരിതമീ ഭൂവിൻ്റെ പ്രതലത്തിൽവസുധൈവ കുടുംബകം ബീജമായ് പിറന്നപ്പോൾതത്ത്വമസിയും, പിന്നെ മാ നിഷാദയുമൊത്ത്പദ സഞ്ചലനം…

🌹 ഭരണഘടന ദിനം 🌹

രചന : ബേബി മാത്യു അടിമാലി✍ ഇന്ന് ജനുവരി 26 – നമ്മുടെ ഭരണഘടന നിലവിൽ വന്ന ദിവസം ……പ്രതിജ്ഞയെടുക്കാം ഭരണഘടനയുടെ സംരക്ഷകരാകാം. ഭാരതനാടിൻ പൗരന്മാരുടെസ്വാതന്ത്ര്യത്തെ ഉറപ്പിക്കാൻഭരണഘടന രചിച്ചു നൽകിപണ്ഡിതനായ അബേദ്കർഅവകാശങ്ങൾ സംരക്ഷിക്കാൻമതേതരത്വം നിലനിർത്താൻപിറന്ന നാട്ടിൽ നിർഭയമായിഅന്തസ്സോടെ ജീവിക്കാൻനാനാത്വത്തിൽ ഏകത്വംഉറപ്പു നൽകുന്നീഗ്രന്ഥംഭരണഘടന…

നാഷണൽ ഗേൾ ചൈൽഡ് ഡേ

രചന : ബാബുരാജ് ✍ അറിയുമോ? കൊഴിഞ്ഞു പോയ്ഈ ബാലിക !ഇവൾ കരിവണ്ടുകൾ മുറിപ്പെടുത്തിയചുവന്ന ചുണ്ടുകൾ !സൂര്യന്റെ വിയർപ്പാണ് അവളുടെകണ്ണുനീരിന് !നെഞ്ചിൽ പിടഞ്ഞത് അലകട –ലിന്റെ രാത്രി!പുലരിയുടെ ഇതളുകൾ കൊഴിഞ്ഞുപോയല്ലോ !!?(2)ഇവളുടെ പൂമ്പൊടികളും മാഞ്ഞുപോയല്ലോ ?വേട്ടപ്പട്ടികൾ കുരയ്ക്കുന്നുണ്ട്!വേടന്റെ അമ്പുകൾ പായുന്നുണ്ട് !ഞാണൊലികളുടെ…

മണ്ണകം

രചന : രാജീവ് ചേമഞ്ചേരി✍ കാലാന്തരങ്ങളായ് തരിശായ് കിടന്നൊരീ-കനകം വിളയുന്ന മണ്ണകമിന്ന്!കനവുകളുന്മാദപുളകിതമായി-കണ്ണീർമഴയ്ക്കോ പ്രതീക്ഷയേകീ!!! കൊതിയോടെയോരോ ദിനരാത്രമകന്നീടവേ-കാഴ്ചക്കാരെന്നും പുഛമോടെ ചിരിച്ചീടിലും!കാലം കാത്തു വെച്ച സത്യദീപകം തെളിയുന്ന-കരുത്താർന്ന കതിർ ജനനിയിലുയരവേ! കൃഷ്ണലീലാവിലാസമാടിയ മഥുരയിൽ-കുരുന്ന് സ്വപ്നങ്ങളാൽ നടനമാടി മണ്ണകം!കവിതകളൊത്തിരിയൊഴുകിയ തൂലികത്തുമ്പിൽ-കമനീയസുന്ദരസൗഭാഗ്യമിത്തുകളുണരുന്നു! കവിളിണനനഞ്ഞ് ചുവന്ന് തുടുത്ത നാളുകളകന്ന്-കരളിന്നകത്തളങ്ങളിൽ…

ജനാധിപത്യം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ജനാധിപത്യമിന്ന്വിലപിക്കുകയല്ലേ?പണാധിപത്യമതിൻകഴുത്തറക്കുകയല്ലേ?സ്വദേശികൾതന്നെഅധിനിവേശംകൊണ്ട്പതിയെപ്പതിയെ നാടിനെകൊലചെയ്യുകയല്ലേ?തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിയായനിധികൾതിരസ്കരിക്കുന്നു ജനസമ്മതി പുല്ലുപോലെകളം മാറിച്ചവിട്ടുന്നുപണത്തിൽക്കൊതിയായിനിണംകൊണ്ടുനേടുന്നുസ്ഥാനവും മാനവും…മറുപക്ഷക്കാരുടെചിറകുവെട്ടിയരിഞ്ഞ്ഒരുപക്ഷമാക്കുന്നുമേധാവിത്വംമറുത്തുപറയുന്നനാവുകളെയെല്ലാംഅറുത്തുകളയുന്നമാടമ്പിത്വം…!ഭീതിയെ നട്ടുവളർത്തിവലുതാക്കിഭീരുക്കളെ നാട്ടിൽവരിയായിനിർത്തിനാടിന്റെസമ്പത്തുംസംസ്കൃതിയുംമെല്ലെചോർത്തിയെടുത്തവർമേനിനടിപ്പൂ…ഭാഷയുംവേഷവും ചിലകൈകളിൽപ്പിടയുമ്പോൾശോഷിച്ച പ്രജകൾപുറംതിരിഞ്ഞോടുന്നു …സ്വാതന്ത്ര്യമിവിടെകിതയ്ക്കുന്നതും നോക്കിപാരതന്ത്ര്യം വീണ്ടുംപല്ലിളിച്ചു കാട്ടുന്നുതന്നുടെവീട്ടിൽതടവിൽക്കിടക്കുന്നസമത്വം നടന്നകലുന്നതുംനോക്കിനോക്കിജനാധിപത്യത്തിന്റെമൂല്യങ്ങളിടിയുന്നുനീതിന്യായത്തിന്റെമുന തകർന്നടിയുന്നുരാജ്യത്തെ കൊള്ളയടിക്കുന്നബൂർഷ്വാസികൾരാജ്യം വിട്ടോടിമഹാത്മാന്മാരാകുന്നുപുകമറയ്ക്കുള്ളിൽജനാധിപത്യത്തിന്റെ ശ്വാസംവിങ്ങുന്നുവിതുമ്പുന്നുകുഴഞ്ഞുവീഴുന്നുപുലരുമ്പോൾ വീണ്ടുംഅഴികൾതന്നുള്ളിൽപിടയുമോ ജനതതൻആധിപത്യം….. ജനാധിപത്യം…?

സന്ധ്യയടുക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞവെയിലെന്നെ നോക്കിചിരിക്കുന്നുചാഞ്ഞും ചരിഞ്ഞും പിന്നെ ചേർ-ത്തു പിടിക്കുന്നുസന്ധ്യയിലേക്കു നീയെന്ന് പറയാതെപറയുന്നുമണ്ണിൽ ചവുട്ടി ഞാൻ സൂക്ഷ്മം നട-ക്കുന്നു തൈമാവിലയെന്നെ മാടിവിളിക്കുന്നുകാവിൽ നിന്നൊരു കുയിൽ മൂളി വിളി –ക്കുന്നുകാടൊരു കവിതയായെന്നിൽ ചേക്കേ –റുന്നുഉള്ളിൻ്റെയുള്ളിലൊരു പെരിയാറ് –പിറക്കുന്നു പകൽ ചാഞ്ഞ…