Category: അറിയിപ്പുകൾ

പ്രണാമം….. Madhavi Bhaskaran.

മനുഷ്യായുസ്സിൽ രചനകളേറെരചിച്ചൊരു ഇതിഹാസവുമായ് മണ്ണിൽ;നേടിയജന്മം സുകൃതം ധന്യം.മലയാളത്തിനുമഭിമാനം.!ധന്യൻ! അക്കിത്തം കവിവര്യൻ,നമ്മളെ വിട്ടുപിരിഞ്ഞെന്നാലും;പിരിയുകയില്ലാ ഒരു കാലത്തുംമലയാളത്തിൻ മണ്ണിൽ നിന്നും !പലകാവ്യങ്ങൾ ചമച്ചൊരു ഖ്യാതിവിട്ടൊഴിയാതെ കൂടെയെന്നും!പരമാത്മാവിൻ പദതളിർ തന്നിൽസന്തോഷത്തിൽ പാരമ്യതയിൽ!അമരട്ടെ ആ അമരൻ മേലിൽപുണ്യാത്മാവിനു കോടി പ്രണാമം.🌾🌾🙏🙏 മാധവി ടീച്ചർ, ചാത്തനാത്ത്.

സ്ത്രീപർവ്വം…….. Madhavi Bhaskaran

മുത്തശ്ശിയമ്മയ്ക്കു മുത്താണ്മുത്തച്ഛനോമന മോളാണ്അമ്മയ്ക്കുമച്ഛനും പൊന്നാണ്ആങ്ങളമാർക്കോ തങ്കക്കുടം …അങ്ങനെയിങ്ങനെ ഓമനയായ്കുഞ്ഞു വളർന്നു വലുതായിമുറ്റത്തെ മാവിലെ പൂങ്കുല പോൽആർത്തുചിരിച്ചു വളർന്നവള്പിന്നൊരു നാളിലാ മംഗല്യച്ചരടിന്റെഊരാക്കുടുക്കിലകപ്പെട്ടോള്പാതിര നേരത്തും മുട്ടിച്ചെരിപ്പിന്റെഒച്ച കേൾക്കാനായി കാത്തവള്..‘ആരും കാണാതെ കരഞ്ഞവള്…പിന്നീടാരോടും മിണ്ടാതിരുന്നവള്…താരാട്ടുപാടാൻ മറന്നവള്താളം പിടിക്കാൻ മറന്നവള് ….സ്നേഹാക്ഷരങ്ങളാം അമ്മയായ് എന്നിട്ടുമോഹങ്ങൾ നെഞ്ചിൽ ഒതുക്കിയോള്…

ശിഹാബ് തങ്ങൾ അവാർഡിന് കവി പള്ളിയിൽ മണികണ്ഠൻ അർഹനായി . … Taj Amayam

ചെറുവല്ലൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള ശിഹാബ് തങ്ങൾ അവാർഡിന് പള്ളിയിൽ മണികണ്ഠനെ ജൂറി അംഗങ്ങളായ സി.എം.യൂസഫ്, ഷാനവാസ് വട്ടത്തൂർ, സുബൈർ കൊട്ടിലിങ്ങൽ, ഇ. ഹമീദ്, സിദ്ദിഖ് കെ.കെ, മൊയ്തുണ്ണി കുട്ടി എന്നിവർ…

മൈക്കൽ ലുഡ്‌ വിഗിന് അഭിനന്ദനങ്ങൾ….. ജോർജ് കക്കാട്ട്

വിയെന്നയുടെ മേയറായി വീണ്ടും വിജയക്കൊടി പറപ്പിച്ച മൈക്കൽ ലുഡ്‌വിഗ്‌.... ഓസ്ട്രിയ:1961 ഏപ്രിൽ3 ന്‌ ജനിച്ച ,ബാല്യകാലം നോയെബൗവിൽ‌ ചെലവഴിച്ചു, അക്കാലത്ത്‌ അസ്ഥിരമായിരുന്നു – ഇന്നത്തെ ജീവിത നിലവാരവുമായി താരതമ്യപ്പെടുത്തുന്നില്ല. അദ്ദേഹം പറയുന്നു.. അമ്മ കൈസർസ്ട്രാസിൽ ഒരു ഫാക്ടറിയിൽ ജോലി ചെയ്തു.അപ്പോൾ- മാതാപിതാക്കൾ…

അനുയാത്ര….ഷിബുകണിച്ചുകുളങ്ങര.

മടിപിടിച്ചു വിടരുവാൻവെമ്പുമെൻഇമയനക്കത്തിൽഞാൻ കണ്ടു മതി മറന്നു,ചുകന്ന് തുടുത്തൊരാപൂർണ്ണ ബിംബത്തേ …..വിഷലിപ്തമാം തമസ്സിലേകണികകൾ വെളുത്തീയംകണ്ടപ്പോൾഓടിയൊളിച്ചുവോ…?എന്നിട്ടും മതിയാകൺപീലികളേഇറുക്കിയടപ്പിച്ചവൻഎന്തിനോ –വേണ്ടി വീണ്ടും ചുമന്ന്തുടുക്കുന്നിതു …..പിന്നേയും ? ഷിബുകണിച്ചുകുളങ്ങര.

കറുപ്പൻ … Thaha Jamal

പട്ടിൽ പൊതിഞ്ഞാലുംപട്ടടയിലെടുത്താലുംകറുത്ത കുലത്തിലെ ജനനംകരി നക്കിയതു തന്നെ.അരിക്കലത്തിൻറടിവശംകറുത്തിട്ട്അമ്മയെ പോലെഎന്നെപ്പോലെകുലദൈവങ്ങളേ പോലെ…എന്നിട്ടും മാറ്റി നിർത്തപ്പെടുമ്പോൾപാരമ്പര്യംകളിയാക്കിച്ചിരിക്കും.കവിതനിരോധിക്കുന്ന കാലംവരുംഅപ്പോൾ പിറക്കുന്ന കവിതയ്ക്ക്എൻ്റെ പേരായിരിക്കുംകറുപ്പൻ.……… താഹാ ജമാൽ

മകളേ നിനക്കുവേണ്ടി …. Unnikrishnan Balaramapuram

കരുതുന്നു ഞാനെന്റെ കരളിനുള്ളിൽ,കനിവോടെ നിറയുമാ സ്നേഹം..കന്നിക്കിനാവിന്റെ ചാരുത ചാർത്തിയ ,കാത്തിരിപ്പിന്റെ സുഖനിമിഷം .നാളുകൾ എത്ര ഞാൻ എണ്ണിയെണ്ണി,വേളകൾ എത്ര ഞാൻ തള്ളിനീക്കി,നിമിഷങ്ങൾ അലസമായ് വീണുറങ്ങി,പുലരികൾ തെളിയാതെ സ്തബ്ധരായി.കണ്ണൊന്നടയ്ക്കാതെ വിണ്ണിനെ നോക്കി ,മൗനമായ് ചിന്തിച്ചിരുന്ന നേരം,ചന്ദ്രികച്ചാർത്തിലലിയുന്ന നക്ഷത്രം,എന്നെ നോക്കിക്കണ്ണ് ചിമ്മിനിന്നു.ഒരു കൊച്ച് തൊട്ടിലെൻ…

നിനക്കായ് … Pattom Sreedevi Nair

പ്രിയതെ നിനക്കായ് വിരിയുന്നപൂക്കൾവിതുമ്പും പ്രകാശംഇന്നെൻ പ്രസാദം …തിരി നീട്ടി നിന്നുചിരിക്കുന്ന സൂര്യൻ,തെളിക്കും പൊൻ കതിർഎന്നുംവിളക്കായ്മനസ്സിൻ നിലാവത്ത്നമുക്കൊന്നിരിക്കാംമാനത്തെ നക്ഷത്രകൂട്ടരെക്കാണാം ,ആശയുംആശാകിരണവുംപതിവുപോൽജാലകവാതിലിൽമുട്ടിവിളിക്കാം !പ്രണയ മനോഹരഗീതങ്ങൾ നിൻ ചുണ്ടിൽപ്രേമപരാഗമായ്ഉതിർനിന്നു വീഴാം !….വ്യർത്ഥമാം ചിന്തകൾഎന്നും സന്ധ്യതൻകുങ്കുമച്ചോപ്പിൽനിഴൽവീണ്ടും വിരിക്കാം..കുങ്കുമമില്ലാത്തസന്ധ്യതൻ നെറ്റിമേൽഎന്നും പ്രേമത്തിൻതിലകംഞാൻചാർത്താം !(പട്ടംശ്രീദേവിനായർ)

ഈ മലയാളികൾ എന്താ ഇങ്ങനെ?

ഓൺലൈൻ പർച്ചേസ് ഈ കാലത്ത് ഒരു പുത്തരിയല്ല എന്നാൽ തട്ടിപ്പിന് ഇരയാകുന്നവരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെ. ഓൺലൈൻ തട്ടിപ്പുകൾക്ക് കൊറോണയെന്നോ , ലോക്ഡൗൺ ആണെന്നോ ഇല്ല. ഓരോ ദിവസവും പുതിയ തട്ടിപ്പ് രീതികളാണ് പുറത്തുവരുന്നത്. മിക്ക തട്ടിപ്പുകളും യുവതികളുടെ ഫെയ്സ്ബുക്, വാട്സാപ്…

പ്രതീക്ഷ …. Shyla Kumari

പല്ലില്ലാത്ത മോണ കാട്ടിഗാന്ധിജി ചിരിക്കുന്നുവിരിമാറുനോക്കി പ്രാണനൂറ്റിഗോഡ്സേമാർ ചിരിക്കുന്നുഒരൊറ്റയിന്ത്യയെന്നസ്വപ്നം കണ്ടുണർന്നവൻഇന്ത്യ രണ്ടായെന്നു കണ്ട്മനം പൊട്ടിക്കരഞ്ഞവൻവാക്കു പോലെ ജീവിതംവരച്ചു കാട്ടിത്തന്നവൻനാടിനെ പ്രാണനായ്നെഞ്ചോടു ചേർത്തു വച്ചവൻവീണ്ടുമൊരു ഗാന്ധിതൻപിറവി കാണുവാനിനിഭാരതാംബയ്ക്കെന്നോർത്തുപ്രതീക്ഷയോടെ കാത്തിടാം..