അഭിഭാഷകോയുദ്യാനം
അഡ്വ: അനൂപ് കുറ്റൂർ✍️ ആകാശമണ്ഡലത്തലങ്കാരദീപങ്ങൾആചന്ദ്രതാരമായിയരങ്ങത്തണിയായിആഖ്യാതമായിയുറച്ചൊരാനിയതിക്കായിആശ്രയമേകുവോർക്കനീതിയകറ്റുവാൻ. ആയുധമായൊരാതൂലികാസ്പർശനംആരംഭാക്ഷരങ്ങളഴകായൊഴുകുമ്പോൾആടിത്തിമിർക്കുന്നിരുപക്ഷത്തായവർആക്ഷേപവുമായിയിതാകോടതിയിൽ. ആരോടുമില്ലൊരുപക്ഷാഭേദവുമൊട്ടുംആരോടുമില്ലഭിഭാഷകർക്കവജ്ഞയുംആത്മാർത്ഥമായിയാകക്ഷികൾക്കായിആഴമേറുമറിവുമായിന്യായപീഠത്തിൽ. ആവർത്തനമായകറ്റുകൾക്കെല്ലാമിന്ന്ആധിയായിയിളയിൽപെരുകുമ്പോൾആധിപത്യത്തോടെയുണർവ്വുമായിആശാസ്യമേകാനുള്ളനാവേറുമായി. ആസ്തയോടെയായാസ്തിക്കധികാരിആളാകാനായിയധികാരക്കസേരയിൽആഗ്രഹമോടേറുന്നരാഷ്ട്രീയകേളികൾആശയത്തേവികടമാക്കുമധിക്കാരക്കളി. ആശയറ്റുപോയൊരാർത്തർക്കായിതാആശ്രയമേകുവാനായുള്ള നീതിപീഠത്തിൽആകുലതയോടെയാക്ഷേപമെത്തിക്കാൻആളായിയിന്നുമുണ്ടിതായഭിഭാഷകകൂട്ടം. ആശാസ്യമായൊരാസമക്ഷത്തായിയന്ത്യംആവരണമില്ലാത്തോരന്തക്കരണത്താൽആരേയുമൊന്നായി;ഭേദമില്ലാതെന്നുംആകുലതകളെല്ലാമൊഴിയുമിടമല്ലോ. ആധാരമായൊരാനീതിബോധത്താൽആർജ്ജവമായൊരുസമത്വത്തിനായിആകുലതയോടെയാകക്ഷികൾക്കായിആർത്തകണ്ഠമോടെയടരാടാനുറച്ചവർ. ആഹാര്യമായയഭിഭാഷകമാനത്താൽആദരവോടെന്നുമേവാദിക്കാനായവർആലസ്യമില്ലാതിരുപക്ഷത്തായിനിന്ന്ആര്യന്മാരായിയെന്നുമീകച്ചേരിയിൽ. ആരാണാരാണറിവിൽകേമനെന്ന്ആരുതോൽക്കുമാരുജയിക്കൂന്ന്ആടിത്തകർമ്പോളോർക്കില്ലൊട്ടുംആരാധ്യരിലൊരാളന്ത്യംജയിക്കുന്നു. ആർഭാടമില്ലാത്തൊരേരംഗത്തിൽആകൈയ്യിലായി നീതി തൻ പുസ്തകംആശയമേറിയയധരവ്യായാമങ്ങളുംആനന്ദമോടറിവേറിയയാവനാഴിയും. ആരാധ്യനായിജ്ഞാനതൃഷ്ണയാൽആരിലുമില്ലാത്താഴമുള്ളൊരറിവുമായിആരേയുംത്തോൽപ്പിക്കുമാതർക്കങ്ങൾആരാധ്യമാനാമധേയമോ “വക്കീലെന്ന്. “ ആഘോഷമായൊരാസാമർഥ്യത്താൽആരേയുമടിമയാക്കാൻകഴിയുവോർആഴമേറിയ ചിന്തുകളുമായിതാ ചന്തംആശാസ്യമായെന്നുമേയിന്നുമമരത്ത്. ആഴിയായോരോ കച്ചേരിദീപമായെന്നുംആനയനമായിയഗ്നിയായാളുമ്പോൾആദായമില്ലേലുമെന്നുമേസേവകർആദാനമായൊരുതെളിവുമായെന്നെന്നും. ആജീവനാന്തം ദീപനാളമായെൻ കണ്ണിൽആളിയെരിഞ്ഞുരുകിത്തീരുന്നോരായിആരറിയുന്നവരുടെമഹികളോരോന്നുംആവർത്തിച്ചുവിടർന്നടരുന്നമലരുകൾ. ആർക്കുമുണ്ടൊരന്ത്യമുലകിലെന്നാൽആഴത്തിലുള്ളറിവിന്നന്ത്യമില്ലൊരിക്കലുംആഴമേറിയയറിവുമായിയഭിഭാഷകർആരാധ്യരായോർരറിവിന്നാഴങ്ങളാൽ.
