രചന : പട്ടംശ്രീദേവിനായർ✍️
എവിടെയോ കണ്ടു മറന്ന രൂപം…
എവിടെയോ വച്ചു മറന്നപ്രതിരൂപം…
എവിടെയോ കേട്ടു മറന്ന ശബ്ദം…,
എവിടെയോ നഷ്ടപ്പെട്ടസാന്നിദ്ധ്യം…
“”കഴിഞ്ഞുപോയ കാലത്തിന്റെ കാവ്യരൂപം…..!
കഴിയാൻ കാത്തിരുന്ന
കാമുകീ ഭാവം…..!
കാലത്തിന്റെ കമനീയ,
കവിതാ,ശില്പം….
കണ്ണീരിന്റെനനവിൽ…,
കാഴ്ചയുടെ മറവിൽ,
കാലത്തിന്റെ കടലാസ്സ് താളിൽ….
കഥാ തന്തുക്കളാകാൻ
കാത്തുനിന്നില്ല….
കാലത്തിന്റെ,
കാണാക്കയങ്ങളിൽ..
കാണാതെ കൂപ്പു
കുത്തിയ അവയെ..
കാണാൻ കൊതിച്ചു
കടലാസ്സ് തോണിയിൽ
കടന്നുപൊയ്ക്കൊണ്ട്,
കാണുന്നു,!”ഞാനും.”
()
