മോഹം പൊന്നുരുക്കി,
മനസ്സിൻ അണിയറയിൽ.
മലരായി വിരിയുവാൻ,
മധു ചൊരിയുവാൻ .

മോഹം പലകുറി പാഴായ്,
മോഹഭംഗം ,പതംഗം വിടർത്തി .
മനസ്സിൽ മൂകതാഭ്രിംഗം മുരണ്ടു,
മറനീക്കാൻ മാസ്മര ലയനം.

മയങ്ങി മോഹം ലയനമതിൽ .
മനസ്സിൻ മടിത്തട്ടിൽ തനിയെ.
മതിമറന്നതിൻ മാറിൽ ചുംബിച്ചു,
മണവാട്ടിയായി നീയെന്നിൽ.

മനസ്സാംവീണ ,തന്ത്രിമുറുക്കി ,
മിഴിവർന്നസ്വരങ്ങൾ ചാഞ്ചാടി.
മനമുണർന്നു, മർമ്മരമില്ലാതെ,
മരുന്നിൻ മാസ്മര ലോകം താണ്ടി .

By ivayana