എന്റെ അമ്മ ….. Pattom Sreedevi Nair
ലോകമെന്തെന്നറിയാതെസ്വപ്നം കണ്ടു മയങ്ങിഞാൻ .ഉണ്മയേതെന്നറിയാതെകണ്ണടച്ചു കിടന്നു ഞാൻ .! അമ്മതൻ മുഖം കണ്ടുപിന്നെഅച്ഛനെ നോക്കിക്കിടന്നു ഞാൻ .ബന്ധനങ്ങളറിയാതെബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! ചുണ്ടിൽ മുലപ്പാലൊ ഴുക്കിപുഞ്ചിരിച്ചു കിടന്നു ഞാൻ!പല്ലിനാൽ ക്ഷതം വരുത്തിഅമ്മതൻ കണ്‍കളിൽ നോക്കി ഞാൻ! അച്ഛനെന്നു വിളിക്കും മുൻപേഅമ്മ യെന്നു വിളിച്ചു ഞാൻ…
