നന്ത്യാർവട്ടങ്ങൾ.

മകരമഞ്ഞിൻ കുളിരിലും
കുംഭവേനൽച്ചൂടിലും
ഇടവപ്പാതി മഴയിലും,
എന്നു വേണ്ട
നിത്യവും പുലരിയിൽ
മുറ്റം നിറയെ
വെളുത്ത നക്ഷത്രപ്പൂക്കൾ വിതറി,
നിറപൂക്കളുമേന്തി
വെൺ താരകൾ പതിച്ച
പച്ചക്കുടകൾ പോലെ
മനസ്സിനേയും വീടിനെയും പ്രകൃതിയെയും
ഹർഷപുളകമണിയിയ്ക്കുന്ന
നന്ത്യാർവട്ടങ്ങൾ !

ജ്വലിയ്ക്കുന്ന വേനൽച്ചൂടിൽ
വല്ലപ്പോഴും നനച്ചു കൊടുക്കുന്ന
വെള്ളം കൊണ്ട് തൃപ്തിപ്പെട്ട്
പരാതിയൊ പരിഭവമൊ
വാട്ടമൊ കോട്ടമൊ ഇല്ലാതെ
നിറഞ്ഞ ചിരിയുമായി നില്ക്കുന്ന
നന്ത്യാർവട്ടങ്ങൾ !

കാണുമ്പോൾ മനസ്സിൽ
സ്നേഹാദരങ്ങളല്ലാതെ
മറ്റെന്താണ് തോന്നുക !

By ivayana