ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

തണൽ

രചന : സിമ്മി കുറ്റിക്കാട്ട് ✍ ഓ പി യിൽ ഇരിക്കുമ്പോൾതൊട്ടരികത്തൊരു പെൺകുട്ടി.ഉപ്പ്‌ തൊട്ട ഒച്ചിനെപ്പോലെഅവൾക്കുള്ളിലെന്തോപിടയുന്നുണ്ടെന്ന്‌ തോന്നി .അവളുടെ കണ്ണ് നിറയെഅല്പം മുൻപ് വരെചിന്തിച്ചുകൂട്ടിയ ജീവിതത്തിന്റെവിളർച്ചയും അമ്പരപ്പും .ബാഗിന്റെ വള്ളിയിൽഅവളിട്ടു കൂട്ടിയ കടുംകെട്ടുകൾ.വലിച്ചിട്ടിട്ടും ഇടയ്ക്കിടെഊർന്ന് പോകുന്നഷോള് പോലുമവളെഭയപ്പെടുത്തുന്ന പോലെ .ഇടത്തെ കൈയുടെഅറ്റം…

വാക്ക് (ജൂൺ 19 – വായനാദിനം )

രചന : കെ ജയനൻ ✍ വാക്കുകൾനിരവദ്യവേദപ്പൊരുളുകൾനിരാമയ മൗനംലാവണ്യ നിമദo …..വാക്കുകൾനിയതിയായ് വന്നെന്റെനാവിൽ പിറക്കിലുംനീർകാക്കയായ് ചിറകിട്ടടിക്കുന്നു ….വാക്കെന്റെ നാവിൽജ്വരചിന്ത കോറുന്നുവാക്കെന്റെനാവിൽപനിക്കുന്നപഴമൊഴി…വാക്കെന്റെ രോഷത്തി –ന്നപസ്മാര കൗതുകം….ആരെന്റെ ചിന്തയ്ക്ക്ചിതയൊരുക്കുംആരെന്റെ വാക്കിനുശ്രാദ്ധമൂട്ടുംആരെന്റെ നാവിൽവയമ്പു തേയ്ക്കും…..*

ഊന്നുവടി

രചന : വിദ്യാ രാജീവ്✍️ ഏതോ ദു:സ്വപ്നംപോൽ വന്നുഭവിച്ചവിധിയുടെ പ്രഹരമേറ്റ്വിഭാര്യനായ ഞാൻ,വിജനതയുടെ തുരുത്തിൽചിന്താമഗ്നനായ് മരുവുന്നു .കാലത്തിൻ കുത്തൊഴുക്കിൽമൗനവൃതം പൂണ്ടയെൻമനോവാഞ്ഛകൾ എന്തോതിരയുകയാണിന്നു വീണ്ടും നിനവിൽ.രാജകീയ മകുടം ചൂടി വിരാജിച്ചയൗവനത്തിന്റെ കടന്നുപോയകാലം,സ്മൃതിയെ പലവുരു ആനന്ദതരളിതമാക്കീടുന്നു.വാർദ്ധക്യം ചുട്ടെരിച്ചഎൻ സൗകുമാര്യത്തിനുചിറകറ്റു പോയീടവേ..കൂടെയൊട്ടിനിന്ന സ്നേഹബന്ധങ്ങളിന്നുഎനിയ്ക്കു നേരെ പരിഹാസവാക്യങ്ങളുതിർക്കുന്നു.പരാതിയില്ലൊട്ടുമേ,പരിഭവമില്ലയാരോടും.ഊർജ്ജമില്ലാതെ തളർന്നുപോയൊരീദേഹിക്കിന്നു…

തണൽ മരങ്ങൾ

രചന : ജയേഷ് പണിക്കർ✍ വെയിലേറ്റിതങ്ങു തളർന്നിടുമീവഴിയാത്രികർക്കങ്ങു തണലാകുകകഠിനമാം വീഥിയിലെന്നാളുമീകദനത്തിൻ ഭാരമൊഴിക്കുവാനായ്മുറിവേറ്റ മനസ്സിനൊരൗഷധമായ്മറുവാക്കതങ്ങേകിയൊന്നാശ്വാസമായ്ഇടമുറിയാതങ്ങു പെയ്തൊഴിയുംഇടനെഞ്ചിനുള്ളിലെ വിങ്ങലുകൾകാതോർത്തിരിക്കുകിലെന്നുമെന്നുംശാന്തമായീടുമലയടികൾഒരു കുഞ്ഞു തെന്നലായെത്തീടുകനെറുകിലെ വിയർപ്പതങ്ങാറ്റീടുകസ്വയമങ്ങുരുകിയാ മെഴുതിരി പോലങ്ങുസകലർക്കുമാനന്ദമേകുകെന്നുംഇതളിട്ടുണരട്ടെ നൂറു പൂക്കൾഇനിയുമങ്ങേറെ തണൽമരത്തിൽ.

“സ്നേഹവീട് കേരളയുടെ സാഹിത്യകാർക്ക്”

ഡാർവിൻ പിറവം ✍ ബഹുമാന്യരായ സ്നേഹവീട് സഹയാത്രികരെ,. സ്നേഹവീട് കേരളയിലെ എല്ലാ എഴുത്തുകാർക്കുമായി ആസ്ഥാനമന്ദിരത്തിൽ, ഒരു ലൈബ്രറി ആരംഭിക്കുവാൻ ഉദ്ദേശിക്കുകയാണ്.. കലകൾക്കായി സംഗീത വിദ്യാലയം ആരംഭിച്ചതിന് ശേഷം, സാഹിത്യകാർക്ക് ലൈബ്രറി ആരംഭിക്കാമെന്ന് കേന്ദ്ര കമ്മറ്റി ചർച്ചയിൽ തീരുമാനമെടുത്തു.ലക്ഷ്യങ്ങൾ:- എല്ലാ എഴുത്തുകാരും, അവരുടെ…

ചെറുകഥ മത്സരം 2022.

മുപ്പത്തിരണ്ട് കൊല്ലത്തോളമായി കലാസാംസ്‌കാരികരംഗത്ത് നിറഞ്ഞുനിൽക്കുന്നചെറുവല്ലൂർ സ്നേഹ കലാസമിതി മലയാളത്തിലെ ആദ്യ ചെറുകഥാകൃത്തായ കേസരി നായനാർ (വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ )അനുസ്മരണാർത്ഥംനടത്തുന്ന ചെറുകഥാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. വിഷയമോ, പ്രായപരിധിയോ ബാധകമല്ലാത്തഈ ചെറുകഥാമത്സരത്തിലേക്ക്അയക്കുന്ന നിങ്ങളുടെ സൃഷ്ടികൾമുമ്പ് പുസ്തകരൂപത്തിൽ അച്ചടിച്ചുവന്നിട്ടുള്ളവയാകരുത്.സ്നേഹ കലാസമിതിയുടെ ജൂറി തെരഞ്ഞെടുക്കുന്നആദ്യസ്ഥാനത്തെത്തുന്ന സമ്മാനാർഹമാകുന്ന…

ചേച്ചിയമ്മ

രചന : വിദ്യാ രാജീവ്✍️ കൂടെപ്പിറന്നോൾ വന്നതിൽ പിന്നേനേരമില്ലോട്ടുമീ ചേച്ചിയമ്മയ്ക്ക്‌,എന്തിനുമേതിനും ഞാൻ കൂടെവേണംപോൽ എന്റെ കുറുമ്പത്തി പെണ്ണിന്ന്.അമ്മയായ് ഉണ്മയായ് വഴിനടത്തേണംഅമ്മയില്ലാത്തൊരെൻ കുഞ്ഞുമോളെ.നിഴലായി നിന്നൊരു താതനുമില്ലിപ്പോൾപുതുമലർ തേടിയകുന്നുവത്രേ.അരുമക്കിടാവിൻ വാചാലതയിൽഅറിയാതെപോകുന്നു തീവ്രദുഃഖം.ചെറുമണി കുഞ്ഞിളം പൂമൊട്ടാണിന്നിവൾഅതിവേഗേ പുഷ്‌പ്പിക്കും തരുണിയാകും.കപടമായുള്ളൊരീ ഇരുളിന്റെ ലോകത്തുനിദ്രാവിഹീനയായ് കാവൽ വേണം.നീയാണു മകളേയെൻ…

ഉമ്മകൾ ചതച്ചിട്ടുണക്കിയ ഉടൽമുറിവുകൾ

രചന : അശോകൻ പുത്തൂർ ✍ കുഴിനഖംകുത്തിപമ്പരം തിരിയുമ്പോൾനിന്റെ പുഞ്ചിരി കിനാക്കാണുംപല്ലുകുത്തിനട്ടപ്രാന്തെടുക്കുമ്പോൾനിന്റെ പ്രണയം അരച്ചിടുംചെവിടുകുത്തിചൂളംവിളിക്കുമ്പോൾനെഞ്ചിൽനിന്നൊരു തീവണ്ടിവേദനയുടെ കുന്നേറിസങ്കടങ്ങളുടെഏറുമാടവും ഞാറ്റടിയും കടന്ന്കതിരാടും വരമ്പുചുറ്റികല്ലുവെട്ടാംകുഴിക്കരികിലൂടെനിന്റെ മാടത്തിൻ മുറ്റമെത്തുമ്പോൾപൂണ്ടടക്കം ചേർത്തുനിന്റെചുണ്ടുകൊണ്ടൊരു കിഴിയുണ്ട്പുന്നാരംചൊല്ലി മിഴിയാലൊരു ധാര.നിശ്വാസം തിരിമ്മിപിഴിഞ്ഞ്നിറുകയിൽ ഒരു ഒറ്റമൂലിയും………..ഓരോ വേദനയിലുമിന്ന്ഓർമ്മകളിലാകെ തേങ്ങിപ്പിടയുന്നുണ്ട്നീ സ്നേഹം ചതച്ചിട്ടുണക്കിയനോവുകളുടെ ആ…

പരിഭവമില്ലാതെ

രചന : സതി നായർ ✍ ആരുടെയൊക്കെയോ എന്തെങ്കിലുമാണെന്ന്എല്ലാമായിരുന്നുഎന്ന് വിചാരിച്ചത്എൻ്റെ തെറ്റ്…അന്നും ഇന്നും എന്നുംഅതറിയാൻവൈകിയതുംഎൻ്റെ തെറ്റ്…ആ തെറ്റ് ഇന്നുംഉണങ്ങിയ മുറിവിൻ്റെമാഞ്ഞിട്ടില്ലാത്ത പാടുകൾഉണങ്ങാത്ത മുറിവുകളുടെവിങ്ങുന്ന വേദനകൾഒരായുസ്സിൻ്റെമുക്കാൽപങ്കുംപിന്നിട്ടുകഴിഞ്ഞിട്ടും മനസ്സിലാക്കിത്തരുന്നു..സന്തോഷങ്ങളെല്ലാംനിനക്ക് ഭാഗംവച്ചു തന്നിട്ട്കഷ്ടപ്പെട്ട് ഇരട്ടിപ്പിച്ചതെല്ലാംസങ്കടങ്ങൾ ആയിരുന്നു.എന്നിട്ടുംപരിഭവവും പിണക്കവുംഎല്ലാം എനിക്ക്എന്നോട്മാത്രമാണ്…നിന്നോട് ഇഷ്ടം മാത്രമേയുളളൂഎന്നും..നീ എന്നിലും ഞാൻ നിന്നിലും…