യാത്രാമൊഴി
രചന : രാജീവ് ചേമഞ്ചേരി✍ യാത്രയിൽ ജനലഴിയിലൂടെ കണ്ണുകൾ ദൂരേയ്ക്ക്!യയാതി മടിയിലിരുന്നിട്ടും തുറക്കാൻ മടി!യഥേഷ്ടം കൺനിറയെ കാഴ്ച്ച മാത്രം….യാമങ്ങളങ്ങനെ ഇരുട്ടിനെ പ്രണയിച്ചു. യന്ത്രങ്ങളിപ്പോഴും ചലിച്ചു കൊണ്ടേയിരുന്നു…..യൗവ്വനം കടന്നെത്രയോകാതമകന്നു യാത്ര……യുദ്ധസന്നാഹത്തിന്നാവേശമായ് ശബ്ദമിടറി!യുവരക്തതിളപ്പ് വാർദ്ധക്യമായി മാറീടവേ.. യാചകരൊത്തിരിയലയുന്നുയിരുട്ടിലും…യന്ത്രങ്ങളിനിയും ശബ്ദകോലഹലം കൂട്ടി!യയാതിതന്നേടുകളെന്നെ വശീകരിക്കേ –യൗവ്വനതീഷ്ണമാമൂർജ്ജമേകിയെൻ ഭാഷയിൽ!…
