രക്തസാക്ഷികൾ
രചന : സുമോദ് പരുമല ✍ (ഹരിതവിപ്ലവത്തിൻ്റെ പ്രകൃതിഗായകന്) മരം ,പൂവ് ,കായ ,വിത്ത് ,മരം .ജന്മത്തുടർച്ചകളുടെ പ്രാതസന്ധ്യകളിൽഎത്രയെത്രമഹാകാശങ്ങളാണ് …!മരംകൊണ്ട് മരത്തെ ഹരിയ്ക്കുമ്പോൾവീണപൂക്കളുടെഘടാകാശങ്ങൾ .രക്തസാക്ഷികൾഎത്ര സങ്കീർണ്ണമായാണ്ആകാശങ്ങളായിത്തീരുന്നത് ….!അരിഞ്ഞുകൂട്ടിയ കൈകാലുകളിലുംമുറിഞ്ഞറ്റ ശിരസ്സുകളിലുംഉടഞ്ഞുപോയമൺകുടങ്ങൾ .ഒരിയ്ക്കലുമുടയാത്തകൃഷ്ണമണികളാൽകാലത്തെയുറ്റുനോക്കുന്നവേദഗണിതങ്ങൾ …
