കറുപ്പിനേക്കാൾ കറുത്തത്
രചന : സന്തോഷ് പെല്ലിശ്ശേരി ✍ അല്ലയോ മലയാളമേ ,അറിഞ്ഞില്ലെ നമ്മുടെഅന്തസ്സതോതുന്നയീ‘ ആട്ട ‘ക്കഥ..?അഹങ്കാരം മൂത്തപ്പോൾആഢ്യയാമൊരുത്തി തൻഅല്പത്തമിന്ന്അങ്ങാടിപ്പാട്ടായ കഥ ..അനന്തപുരി തന്നിൽആട്ടം പഠിപ്പിക്കുമൊരുആലയത്തിൻ്റെഅമരത്തിരിപ്പവൾ ,ആറെൽവി രാമ –കൃഷ്ണനെപ്പറ്റിയൊരുആക്ഷേപം പറയുന്നുഅയ്യൊ , ലജ്ജിക്ക നാം..ആട്ടം – കറുത്തവർഅഭ്യസിച്ചൂടത്രെ ,അഭ്യസിച്ചാലോ – തെല്ലുംആടാനും പാടില്ലാ…
