അക്ഷരം, അക്ഷയം.
രചന : ഗീത മന്ദസ്മിത…✍️ മർത്യമനസ്സിന്റെ ചിന്തകളെമഷിതൊട്ടുണർത്തുന്നതക്ഷരങ്ങൾസർഗ്ഗസൃഷ്ടിക്കായി എന്നുമെന്നുംആശ്രയമീ സുവർണ്ണാക്ഷരങ്ങൾമനസ്സിൽ കിടപ്പതൊരു താളിലേക്കുംതാളിൽ കിടപ്പതങ്ങു മനസ്സിലേക്കുംമറന്നുപോകാതെ കുറിച്ചിടാനായ്മഹത്വമേറുന്നൊരുപാധിയല്ലോമനുഷ്യലോകത്തിനു വരദാനമായിപകുത്തു നൽകുവതീ അക്ഷരങ്ങൾഅക്ഷയമാകുമീ അക്ഷരങ്ങൾകൂട്ടിനായെന്നെന്നുമെത്തീടുകിൽഅറിവുകളൊന്നൊന്നായ് നേടീടുകിൽഅറിവിന്നക്ഷയ ഖനിയതുണ്ടേൽഅക്ഷരത്തിന്നാവനാഴിയുണ്ടേൽഅക്ഷൗഹിണിപ്പട കൂട്ടിനുണ്ടേൽഅറിവുകളായുധമാക്കീടുകിൽഅടിമകളാകില്ലൊരുനാളിലുംഅക്ഷരത്തിൻ തേരിലേറിയെന്നാൽആകാശ ഗോപുരം തൊട്ടേ വരാം…
