ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന – സതി സുധാകരൻ*

അന്നു നിന്നെ കണ്ട നാൾ മുതൽ
നെഞ്ചോടു ചേർത്തു പിടിച്ചതല്ലേ
മുൾപ്പാതകൾ ഏറെ താണ്ടി നമ്മൾ
ജീവിതനൗക തുഴഞ്ഞതല്ലേ
മക്കൾക്കു നമ്മളെ വേണ്ടാതായി
പ്രായവും ഏറെ കടന്നു പോയി.
കാലുറയ്ക്കാതെ നടന്നിടുമ്പോൾ ഊന്നുവടിയായ് നീ കൂടെ വേണം
ഇനിയുള്ള കാലം കഴിച്ചുകൂട്ടാൻ പിരിയാതെ നമ്മൾ നടന്നിടേണം
ഈ വഴിത്താരയിൽ കൈപിടിച്ച് ,ഒന്നിച്ചു പോയിടാം
എന്നുമെന്നും
മക്കൾ ഒരു ദിനം വന്നു ചേർന്നാൽ
സന്തോഷത്തോടെ നമുക്കു പാർക്കാം!
ഭുത കാലത്തിൻ സ്മരണകളിൽ
നെഞ്ചകം വിങ്ങി വിതുമ്പിയമ്മ
കുട്ടികൾ ഓടിക്കളിച്ച ബാല്യം വേരറ്റുപോകുമോ നെഞ്ചകത്തിൽ!

സതി സുധാകരൻ

By ivayana