ദിവ്യദര്‍ശനം.
രചന : പട്ടംശ്രീദേവിനായർ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്… പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്… മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ… ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു…