പൊന്നാര്യൻ.
രചന : രാജേഷ് ദീപകം.✍ പൊന്നാര്യൻപാടം കാത്തിരണിഞ്ഞേ,കൊയ്ത്തിനായിനീളവെ കാത്തിരുന്നേ!മണ്ണിൽ പൊന്ന്വിളയിക്കുമാകർഷകമാനസംആനന്ദഹർഷം പൊഴിക്കയായി.കണ്ടമൊരുക്കിഞാറു നട്ടു.കളകളൊന്നന്നായിപിഴുതുമാറ്റി.വളവുംകരുതലുംകൂടെയുണ്ട്.കാത്തിരിപ്പിന്റെസുഗന്ധമല്ലോഓരോ ദിനവും കടന്നു പോയി.ഒരു നാൾ കണ്ണിന്കുളിർമ്മയേകിപൊന്നാര്യൻ പാടംകതിരണിഞ്ഞു.സ്വർണ്ണനിറമാർന്നനെൻമണികൾകരളിലെ സൂര്യതേജസായിരുന്നു.അധ്വാനശക്തിതൻവിയർപ്പിന്റെപൊന്നിൻമണികളായിരുന്നു.
