ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മൗനം വിഴുങ്ങിയ നിലവിളികൾ
തരംഗങ്ങളായ് ചിതറി
പരിണാമനദിയിൽ മുങ്ങി
കുളിരലകളായ് ഒഴുകിവരുന്ന
ശാന്തമായ മണൽത്തീരങ്ങളിൽ…
ഒരുനുള്ള് അക്ഷരപ്പൂവിറുത്ത്
ലോലമാം നിൻ മനസ്സിൽ
കാവ്യമെഴുതുന്നനേരത്ത്
പരിഭവമരുത് ലാവണ്യമേ
എന്റെയീ പൂജാവികൃതിയിൽ
സന്ധ്യാമഴത്തുമ്പികളുടെ
ചിറകടിനാദം ശ്രവിച്ച്
നാളെയും പ്രഭാതം വിരിയുമെന്ന
വ്യാമോഹത്തിൽ
ഇന്നിന്റെ തിരികെടുത്തി
അസ്തമയസൂര്യന്റെ തലോടലിൽ
അൽപ്പനേരം ഞാനൊന്ന് മയങ്ങിക്കോട്ടെ.

By ivayana