കാറ്റു പറഞ്ഞത്
രചന : മംഗളാനന്ദൻ ✍ പശ്ചിമതീരത്തു നിന്നുമണഞ്ഞൊരുവൃശ്ചികക്കാറ്റു പറഞ്ഞുവല്ലോ,വേനൽ വരുന്നുണ്ടു പിന്നാലെ പൊള്ളുന്നമീനമാസത്തിൻ കനലുമായി.കർണ്ണികാരങ്ങളിലപൊഴിക്കും, പീത-വർണ്ണ പുഷ്പങ്ങൾ കണിയൊരുക്കും.ഇക്കൊല്ലം കൊന്നകളൊക്കെയും നേരത്തേപൂക്കുമെന്നും കാറ്റു ചൊല്ലിയത്രേ!മേടസംക്രാന്തി പിറന്നതിൻ മുന്നേയീ-നാടു മഞ്ഞപ്പട്ടുടുത്തു നിന്നു.പാടും വിഷുപ്പക്ഷി,സാമോദമീ മുളം-കാടിൻ തണലിലൊളിച്ചിരുന്നു.മേടം കഴിഞ്ഞിട്ടിടവം പകുതിയായ്ചൂടു കടുപ്പിച്ചു വേനൽ നീണ്ടു.വന്ധ്യമേഘങ്ങൾക്കു…
