അവളൊരു ദേവത
രചന : കലാ രാജൻ ✍ തനുതളർന്നിങ്ങനെ വിറയുമായ് ഞാനെന്റെജരകളാൽ മൂടി പുതച്ചിരിക്കെ ,പറയുകയാണു ഞാനീരാത്രിഗന്ധിയോ –ടവളെന്റെ ദേവതയായിരുന്നു . അരുതേ തപിച്ചിരുന്നീടുവാനെന്നു നീഒരുമാത്ര കാതിൽ മൊഴിഞ്ഞുവെന്നോ ?വെറുതെ കിനാവിൽഞാൻകണ്ടതോ നീയെന്റെപ്രിയതേ വരികില്ലയെങ്കിലും ഹാ… നിറനിലാത്താരങ്ങൾതെളിയുന്ന മാനത്ത്മിഴിനീട്ടിയെണ്ണിയിരിക്കുന്നു ഞാൻ ,ഒരു താരകമായി…