രാഗോത്സവത്തിലൂടെ🎼
രചന : കൃഷ്ണമോഹൻ കെ പി ✍ ആരഭിരാഗത്തിൻ്റെ ആഗമനിഗമം കേ-ട്ടാനന്ദ ചിത്തത്തോടെ ഭൂതലമുണർന്നപ്പോൾമായകളൊളിപ്പിച്ച മായാമാളവഗൗളംമാന്ത്രിക സ്വരത്തോടെ മനസ്സിൽ ശ്രുതി മീട്ടീ മോഹനരാഗവും, ഹംസധ്വനിയുമാപന്തുവരാളിയും, കാംബോജിയുമായീസമ്മേളിച്ചീടുന്ന വാക്കുകൾ കൊണ്ടങ്ങനെസംഗീതസദ്യയൊന്നൊരുക്കുവാൻ തുനിഞ്ഞിട്ട് മാനസം മേഞ്ഞീടുന്ന പൂമുറ്റം വെടിപ്പാക്കിധ്യാനത്തിലാഴ്ന്നങ്ങിരിക്കും നിമിഷത്തിൽചുറ്റിലും മുഴങ്ങുന്ന ശബ്ദങ്ങൾ മറഞ്ഞു…
