രചന : സതി സുധാകരൻ പൊന്നുരുന്നി.✍

നാടും നഗരവും മലിനമാക്കി
മാലിന്യമെറിയുന്ന മാലോകരെ
നാളെയിഭൂമിയിൽ ജീവിക്കാനാകാതെ
പ്രാണനില്ലാതെ പിടയും നമ്മൾ.
കട്ടുമുടിപ്പിച്ചും, വെട്ടിപ്പിടിച്ചും
വാരിക്കൂട്ടിയിട്ടെന്തു കാര്യം.
ആരോരുമില്ലാതെ, ഒന്നു മുരിയാടാതെ,
ഭൂമിയിൽ നിന്നു നാം യാത്രയാകും.
ഇനിയൊരു തലമുറ ഈ ,പാരിടത്തിൽ
പാർക്കുവാനുള്ളതെന്നോർ ത്തിടേണം.
മഹാമാരിതൻ പിടിയിലമർന്നിടാതെ
സംരക്ഷിച്ചിടേണം ഭൂ,മാതാവിനെ…
ദാനമായ് കിട്ടിയ നീർത്തടത്തെ
മലിനമാക്കാതെ നാം നോക്കിടേണം.
വായുവും വെള്ളവും ഇല്ലാതെയീ ,
ഭൂമുഖത്തിൽ, വാഴുവാൻ നമുക്കാകതില്ല.
നട്ടിടേണം നാം ഒരു മരത്തെ
വെള്ളവും വളവും നല്കിടേണം.
തണലേകി നില്ക്കുന്ന പൂമരത്തിൽ
കിളികളും കൂട്ടമായ് വന്നു ചേരും.
പാട്ടും കളിയുമായ് പൂമരച്ചില്ലയിൽ
താളത്തിലാനന്ദനൃത്തമാടും.
കണ്ണും മനസ്സും കുളിരണിഞ്ഞ്
മന്ദാനിലൻ മെല്ലെ യരികിലെത്തും .
നമ്മുടെ ഭുമിയും സ്വർഗ്ഗമാകും
മലിനമാക്കാതെ നാം നോക്കിടേണം.

സതി സുധാകരൻ

By ivayana