കുഞ്ഞേച്ചി
രചന : ബാബുഡാനിയല്‍ ✍ പിച്ചവെച്ചൊരാക്കാലം മുതലെന്നെചേര്‍ത്തുപിടിച്ചു നടന്നോള്‍കടലോളമാഴത്തില്‍ വാല്‍സല്യംമിഴികളില്‍ എന്നും നിറച്ചുനടന്നോള്‍അമ്മയെപ്പോലെന്നെ ഊട്ടിയുറക്കിയുംകഥകള്‍ പറഞ്ഞും നടന്നോള്‍വിദ്യാലയപ്പടിയെത്തുംവരെയെന്‍റെപുസ്തകസഞ്ചി ചുമന്നോള്‍കുഞ്ഞായിരുന്നനാള്‍ ഈറനുടുത്തിട്ട്അമ്മയെപ്പോലേ നടന്നോള്‍കുഞ്ഞേച്ചിയല്ലവള്‍ ,അമ്മയാണെപ്പോഴുംഅമ്മതന്‍ വാല്‍സല്ല്യം തന്നോള്‍ചേര്‍ത്തുപിടിച്ചിന്നു മൂര്‍ദ്ധാവില്‍ചുംബിച്ചു യാത്രപറയുന്നനേരംമെയ് തളരുന്നെന്‍റെ പാദമിടറുന്നുകണ്‍കള്‍ നിറഞ്ഞൊഴുകുന്നൂ..കുഞ്ഞേച്ചിയിന്നു പോകയാണവളുടെകാന്തനോടൊപ്പം പുതുവീട്ടില്‍മംഗല്യവതിയായീ മധുരസ്വപ്നംപേറിപോകുവാന്‍ നേരവുമായി.
