രചന : ബിജു കുമാർ ✍
അച്ഛനുണ്ടായിരുന്ന കാലം
അന്നുച്ചവെയിലിനും
കുളിരായിരുന്നു
അച്ഛനില്ലാതെ വന്നകാലം
ഇന്നു പുലർവേള പോലും
വെന്തെരിയുന്നു
അച്ഛനോടൊപ്പം നടന്ന കാലം
എന്റെ പാതകൾ
പൂമെത്തയായിരുന്നു
അച്ഛനില്ലാതെ നടന്ന നേരം
എന്റെ പാതകൾ നിറയുന്നു
വിഷമുള്ളുകൾ
അച്ഛനോടൊപ്പം കഴിഞ്ഞ കാലം
എന്റെ സ്വപ്നങ്ങൾ
വർണ്ണോത്സവങ്ങളായിരുന്നു,,
അച്ഛനൊരോർമ്മയായ് മറഞ്ഞ കാലം
എന്റെ സ്വപ്നങ്ങളും
ഓർമ്മകൾക്കൊപ്പമായ്,,,,
അച്ഛന്റെ മിഴികൾ നിറഞ്ഞ നേരം
കണ്ണിൽ കരടെന്ന്
ചൊല്ലി ചിരിച്ചിരുന്നു,,,
ഇന്നെന്റെ മിഴികൾ നിറഞ്ഞിടുമ്പോൾ
കണ്ണിലെ കരടിന്റെ
പോരുളു ഞാനറിഞ്ഞിടുന്നു,,,
എന്റെ അച്ഛന്റെ നേരുകൾ ഞാൻ അറിഞ്ഞിടുന്നു,,,,
…. Happy Father’s Day See less

