രചന : അഡ്വ: അനൂപ് കുറ്റൂർ ✍️
വിജനമായോരിടത്തലസമായി
വിരാജിക്കുന്ന യൗവ്വനസഞ്ചാരി
വ്യാകുലച്ചിത്തമല്ലാതുറച്ചെങ്ങും
വിളയാടുന്നുയ്യോസവാരിഗിരിഗിരി !
വാശിയോടിത്ഥമോതുന്നമ്മയോട്
വേളി വേണ്ടിനി ഈ ജന്മത്തിലെന്ന്
വാഹനമേറിയുല്ലസിച്ചോരോട്ടത്തിൽ
വീണിടം വിശാലമെന്ന വയ്പ്പുമായി.
വിനയമേറുന്നയഭിനയക്കേളിയിൽ
വിദ്യാലയത്തിലായഭ്യസിക്കുമ്പോൾ
വിദ്വാനെന്നപരവിശേഷണത്താലെ
വർദ്ധിച്ചോരുഴപ്പുമായുള്ള കഥാഗതി.
വള്ളിക്കുടിൽ തൊട്ട് കൊട്ടാരം വരേ
വിധേയമായോരു കലാപാഠവത്താൽ
വിളിക്കാതെവിടെയും കേറിച്ചെല്ലാൻ
വാലായുണ്ടനേകസൗഹൃദവലയങ്ങൾ.
വാനോളമുയർന്ന അഭീഷ്ടുതത്താൽ
വേരോടുന്നുള്ളിൽ അഹന്താജ്ഞത
വാതുറന്നാലാരേയും പുച്‌ഛിച്ചീടും
വാനരനേപ്പോൽ ഇളിച്ചു കാട്ടുന്നു.
വിരുന്നുകാരനല്ല ;എന്നെവിടെയും
വിശ്വസിച്ചാരും വിളിച്ചിടുമെന്തിനും
വലത് കാലെടുത്തു വെച്ചിടമെല്ലാം
വിളിച്ചോരറിയാതെ വിളയാടീടുന്നു.
വഴിപ്പോക്കരോട് എന്തിനുമേതിനും
വായ്ത്താളമടിച്ചു രസിപ്പിച്ചളിയൻ
വൈരമില്ലാതാക്കാൻ മിടുക്കുണ്ട്
വഴിതുറന്നങ്ങനെ സ്വതന്ത്രായനം.
വേറാരുമറിയാതെ ഉശിരുമായവൻ
വേശ്യകളോടൊത്ത് കൂത്താടിയും
വശീകരിച്ചനേകവിധവകളുമായി
വേഴ്ചയാലൂറ്റം കൊണ്ടാസ്വദിച്ചും.
വിശാലമാർന്ന വെളിപ്പറമ്പുകളിൽ
വിഷലഹരിയടിച്ചു നൃത്തമാടിയും
വെളിവില്ലാതെയുറങ്ങിയുണർന്ന്
വെള്ളച്ചാട്ടത്തിൽനീരാടിയലിഞ്ഞും.
വീഴ്ചയറിയാത്തൊരു തരിയായി
വിടനായുള്ള വിത്തുകാള കളിച്ച്
വഴി നീളേ വശീകരിച്ചാനന്ദിച്ചിതാ
വിന്നനന്ദനോത്മാദരോമഹർഷം.
വണ്ടെത്തുന്ന കലാവാടിയിലായി
വിരിഞ്ഞമന്ദാഗിനീപുഷ്പത്തോട്
വിഷയാസക്തിയിലടിമപ്പെട്ടവൻ
വലിഞ്ഞുക്കയറിചെല്ലുന്നോളം.
വലിയോരു ആന തൻ വാപ്പോലെ
വായ്ക്കുന്ന മദനാലയത്തിലായി
വടിപ്പോലുറച്ച തന്നായുധത്താലെ
വഴുതിവീണുഗ്രദ്രാവകമലിയുന്നു.
വളഞ്ഞോരുയംഗനമാരോടായി
വേണ്ടുവോളം വാങ്ങിയ പണവും
വക്രിച്ചു വിറ്റൊരു സ്വർണ്ണങ്ങളും
വ്യാജവഞ്ചനായടയാളമായീടുന്നു.
വാലായോരുയടിമപ്പെണ്ണുങ്ങളെ
വല്ലവനും കളിക്കാൻ കൊടുത്തും
വഴിപിഴപ്പിച്ചൊരു വിധേനയാക്കി
വില്ലത്തരമതു പതിവായി മാറുന്നു.
വിനോദത്തിനിരയായോരിലായി
വൃദ്ധകളുമുണ്ടാരോരുമറിയാതെ
വിക്രമദണ്ഡിൻ്റെ ഉരസ്സലിനാലെ
വിക്രിയകാട്ടിയയിടമാനന്ദിക്കുന്നു.
വശ്യമാർന്നോരുയനുരാഗസാഗരം
വൃദ്ധയോടുളളിലലയടിക്കുമ്പോൾ
വികാരാദികളാലലിവുണ്ടായന്ത്യം
വിനയത്തോടവരേ താങ്ങാനുറച്ചു.
വർഷങ്ങളോളം ഒരുമിച്ചൊപ്പമായി
വിവാഹിതരേപ്പോൽകഴിഞ്ഞെന്നാൽ
വയ്യാതായൊരു വയസ്സിയേയയ്യോ!
വിക്ഷോഭത്താലുപേക്ഷിച്ചകലുന്നു.
വിധിയാണന്നു ഓർത്തയ്യോ പാവം
വീണ്ടും സ്വന്തമാലയത്തിലെത്തി
വർഷാവസാനത്തിലേയൊരുവേള
വേദിയിലൊരംഗനയേതാലിച്ചാർത്തി.

