‘രാമേശ്വരം വണ്ടി”
രാജശേഖരൻ ഇരമ്പിപ്പായുന്നു തീവണ്ടിഇടനെഞ്ചിലലറിക്കൂകിക്കുതിപ്പൂ.ഇരുഹൃദയധമനികൾ നീളുമു-രുക്കിൻ ദൃഢപാളങ്ങൾ പോലെ.സർവ്വതും വിറപ്പിച്ചതിശീഘ്രമോടുമു-ന്മാദിക്കൊരേയൊരു ലക്ഷ്യം.സർവ്വതും തട്ടിത്തെറിച്ചോടുന്നുമസ്തകം പൊട്ടിപ്പായും മത്തേഭം പോൽ. ചിന്തകൾ കുത്തി നിറച്ചു പിഞ്ഞിയചാക്കിൽ ചരക്കു നിറഞ്ഞ മുറി.നിറം കെട്ട മുറികളിൽനിലതെറ്റിവീണുതുളുമ്പിയ കോലങ്ങൾ. യാത്രികർ, തീർത്ഥാടകർചെറുവാതായനങ്ങളിൽവാതിൽപ്പടികളിൽ…പട്ടുപുഴുക്കൾ പോൽതൂങ്ങിയാടുന്നുചവിട്ടുപടിയിലും, ഹാ കഷ്ടം! ആശകൾ,ആശങ്കകൾനിരാശകൾ, പ്രതിഷേധങ്ങൾമോക്ഷമോഹങ്ങൾ…പട്ടുപുഴുക്കൾ പോൽതൂങ്ങിയാടുന്നുചവിട്ടുപടിയിലും,…
