ഒരു മയിൽപ്പീലിയുണ്ടെന്നുള്ളിൽ.
രചന : ഗീത മന്ദസ്മിത✍ ഒരുമയിൽപ്പീലിയെൻ മനസ്സിനുള്ളിൽഒരുപാടു നാളായൊളിച്ചിരിപ്പൂകണ്ടതില്ലാരുമതിൻ നീലവർണ്ണംഅറിഞ്ഞില്ലതിൻ മൃദുസ്പർശമാരുംചൊല്ലിയില്ലാരോടുമിതു വരേക്കുംആ മയിൽപ്പീലിതൻ കഥയൊന്നുമേനിനക്കാത്ത നേരത്തൊരുനാളിലെന്നോപറന്നെത്തിയെന്നോടു ചേർന്നിരുന്നുനീലക്കാർവർണ്ണനെനിക്കായി നൽകിനീലാഞ്ജനം തോൽക്കും ഈ വർണ്ണരാജിനീരദം വാനിലണയുന്ന നേരംനേരാണിവളങ്ങു നൃത്തം തുടങ്ങുംമയിലല്ല, മയിലിന്റെ പീലിയെന്നാലുംമനതാരിലവൾ നൃത്തമാടിടുന്നിന്നുംഒരുനാളിലോതാം നിനക്കായി ഞാനുംഈ മയിൽപ്പീലിതൻ സന്ദേശകാവ്യംഅതുവരേയീപ്പീലി എന്നുള്ളിലായിഭദ്രമായ്…
