സ്നേഹസന്ധ്യ …. Soorya Saraswathi
ചിരിതൂകിയ പകലിന്റെ ചിതയുടെ കനലിലെചോപ്പിൽ ജനിക്കുന്ന സന്ധ്യേ….ഇറയത്തു കത്തിച്ച വിളക്കിലെ തിരി പോലെനീയുമെന്നമ്മയും ഒന്നുപോലെ…..ഉഗ്രതാപമുറഞ്ഞ വിയർപ്പിറ്റുവീണു നിൻമേനിയിന്നാകവേ ഈറനായോ…ഉലയിൽ പഴുപ്പിച്ച ജീവിതചൂടേറ്റുഉരുകുമെന്നമ്മതൻ മിഴികളെപോൽ…ചങ്കിലെ ചെഞ്ചോര ചോപ്പിനാൽ നെറുകയിൽസിന്ദൂരം തൊട്ടയെന്നമ്മയെപോൽ,നിന്നിൽ മരിച്ചൊരാ പകലിന്റെ ചിതയിലെചെന്തീക്കനൽ നിന്റെ നെറ്റിയിൻ മേൽ..ഈറനാം സന്ധ്യേ നിൻ വിറപൂണ്ട…