രചന : ഹതീബ് ആഷിഖ് ✍️.
ഇന്നലെയും ഇന്നലെയുടെ ഇന്നലെയും,
മിനിന്നാന്നിന്റെ മിനിന്നാന്നും,
എന്തിന്, ഇന്നും
ഞാനുറങ്ങി.
ഗസ്സയുടെ രോദനം
എന്നെ അലട്ടിയതേയില്ല,
അതൊരായിരം കാത്തങ്ങൾക്കപ്പുറത്തല്ലേ?
ആശുപത്രിയിലെ പ്രസവ മുറിയിൽ,
പിറന്നു വീണ ഉടൻ,
മെഷീൻ ഗൺ കാണേണ്ടി വരുന്ന,
കുട്ടികളുടെ ചിത്രം,
എന്നെ അലോസരപ്പെടുത്തിയതേയില്ല,
എന്റെ മക്കൾ എന്റെയടുത്തു തന്നെയുണ്ടല്ലോ.
സ്വന്തം ചോരയിൽ പിറന്ന
കുഞ്ഞുങ്ങളുടെ ചോര,
മുഖത്തേക്ക് തെറിക്കുമ്പോൾ ,
അത് തുടച്ച് ,
അവർക്ക് ശ്മശാനമൊരുക്കുന്ന,
ഉപ്പമാരും
എന്നെ ആസ്വസ്ഥപ്പെടുത്തിയതേയില്ല.
ഞാനിങ്ങകലെയാണല്ലോ.
നാളെ രാവിലെ ഞാനേഴൂന്നേറ്റപ്പോൾ അടുത്താരുമുണ്ടായിരുന്നില്ല.
കേട്ടില്ല ഞാനെന്റെ മക്കളുടെ രോദനം,
അവരെന്റെ തൊട്ടപ്പുറത്തായിരുന്നെങ്കിലും.