അയാളെക്കുറിച്ചും പക്ഷികളെക്കുറിച്ചും
രചന : വിദ്യ പൂവഞ്ചേരി✍ അയാളൊരു പക്ഷിസ്നേഹിയാണ് .പക്ഷിസ്നേഹിയായ കവിയാണ് .ചിലപ്പോൾപക്ഷി തന്നെയാണ് .ഞാനിതു പ്രത്യേകം പറയുന്നുണ്ടെങ്കിലുംപക്ഷികളെക്കുറിച്ച് അയാളിതുവരെഒരു വരിപോലും എഴുതിക്കണ്ടിട്ടില്ല .ഒരു പക്ഷിത്തൂവൽ പോലുംഅയാൾ തൊട്ടു കണ്ടിട്ടില്ല .അയാളുടെ കവിതകൾക്കു വേണ്ടി ഞാൻഒറ്റക്കു നില്ക്കുന്ന മരങ്ങളിൽപൊത്തുകൾ കണ്ടുവെച്ചു .കരിയിലകളും ചുള്ളിക്കമ്പുകളുംകൂട്ടിവെച്ചു…
