പൂങ്കുല
രചന : ശ്രീകുമാർ എം പി* പിന്നോട്ടു പാറുന്ന പക്ഷിയേത്പൂന്തേൻ നുകരുന്ന തേൻകുരുവിപിന്നോട്ടു പോകുന്ന ജീവിയേത്മൺകുഴിയ്ക്കുള്ളിലെ കുഴിയാനആനതൻ മൂക്കിന്റെ പേരെന്താണ്അയ്യേയറിയില്ലേ ” തുമ്പിക്കൈയ്യ് “എങ്കിലണപ്പല്ലിൽ പേരു ചൊല്ലൂഒന്നുമറിയില്ലെ “ആനക്കൊമ്പ് “തച്ചനെപ്പോലെ മരത്തിലാര്കൊച്ചു മരംകൊത്തിയല്ലെയത്അപ്പൂപ്പൻതാടി പറക്കുന്നെന്തെവിത്തു വിതയ്ക്കുവാൻ പോകയാണ്നർത്തനമാടുന്ന പക്ഷിയേത്പീലിവിടർത്തി മയിലല്ലയൊപാട്ടുകൾ പാടിത്തിമർക്കുന്നതൊകേട്ടറിവില്ലെ…
